
'നിർഭാഗ്യവാനായ മനുഷ്യൻ': പ്രഭാസ് പങ്കുവച്ച വിഡിയോ കണ്ട് ഞെട്ടി ആരാധകർ, ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടെന്ന് താരം
അക്കൗണ്ട് തിരിച്ചുപിച്ചുപിടിച്ചതിനു പിന്നാലെ വിഡിയോകൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു
സൂപ്പർതാരം പ്രഭാസിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരത്തിന്റെ അക്കൗണ്ടിൽ കഴിഞ്ഞ ദിവസം പ്രതീക്ഷിതമായി രണ്ട് വിഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനു പിന്നാലെ ഹാക്ക് ചെയ്യപ്പെട്ടു എന്ന് താരം സ്ഥിരീകരിച്ചത്. അക്കൗണ്ട് തിരിച്ചുപിച്ചുപിടിച്ചതിനു പിന്നാലെ വിഡിയോകൾ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തു.
വൈറലായ രണ്ട് വിഡിയോകളാണ് പ്രഭാസിന്റെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. "നിർഭാഗ്യവാനായ മനുഷ്യർ", "ലോകമെമ്പാടും പരാജയപ്പെടുന്ന ബോൾ" എന്നീ അടിക്കുറിപ്പുകളിലായിരുന്നു വിഡിയോ. ഇത് ശ്രദ്ധയിൽപ്പെട്ട ആരാധകർ തന്നെയാണ് താരത്തിന്റെ സോഷ്യൽ മീഡിയ ടീമിനെ വിവരം അറിയിക്കുന്നത്.

ബാഹുബലിയിലൂടെ ശ്രദ്ധേയനായ താരം ഇപ്പോൾ പാൻ ഇന്ത്യൻ താരമാണ്. 2.4 കോടി പേരാണ് പ്രഭാസിനെ ഫെയ്സ്ബുക്കിൽ ഫോളോ ചെയ്യുന്നത്. താരം തിരിച്ച് ഒരാളെ മാത്രമാണ് ഫോളോ ചെയ്യുന്നത്. അത് എസ്എസ് രാജമൗലിയെ ആണ്. സോഷ്യൽ മീഡിയയിൽ അത്ര ആക്റ്റീവല്ല താരം. സിനിമ വിശേഷങ്ങൾ പങ്കുവയ്ക്കാൻ മാത്രമാണ് താരം ഫെയ്സ്ബുക്കിൽ എത്താറുള്ളത്.
ബാഹുബലിയിലൂടെ വൻ താരമായെങ്കിലും അതിനുശേഷം മികച്ചൊരു വിജയം നേടാൻ പ്രഭാസിനായിട്ടില്ല. അടുത്തിടെ ഇറങ്ങിയ ആദിപുരുഷ് പരാജയമായിരുന്നു എന്നു മാത്രമല്ല വൻ വിമർശനത്തിനും ഇരയായി. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കിയാണ് പുതിയ ചിത്രം. കമൽഹാസൻ വില്ലനായി എത്തുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് നായിക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...

11 വർഷമായി ഒന്നാം സ്ഥാനം; ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാല ഇതാണ്
മീരാബെൻ എഴുതിയ കവിത ഒപ്പം നീയുള്ളപ്പോൾ

തേയ്മാനത്തിന് നഷ്ടപരിഹാരം കുറയുമെന്ന ആശങ്ക വേണ്ട!, എന്താണ് സീറോ ഡിപ്രിസിയേഷന്‍ കാര്‍ ഇന്‍ഷുറന്‍സ്?; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


