"ആകാശദൂതി'ൽ സീന ആന്റണിക്ക് പകരം വരേണ്ടിയിരുന്നത് മഞ്ജു വാര്യർ; അന്നത്തെ ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്'

സീന ആന്റണി ഒക്കെ നമ്മളെ ഒത്തിരി കരയിപ്പിച്ചതാ.

Akashadoothu, Prem Prakash, Manju Warrier
Akashadoothu, Prem Prakash, Manju Warrierവിഡിയോ സ്ക്രീൻഷോട്ട്, ഫെയ്സ്ബുക്ക്
Edited by :Hima Prakash
Last Updated :2 സെപ്റ്റംബർ 2026, 12:50 pm IST

ഡെന്നീസ് ജോസഫ് കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1993 ൽ പുറത്തിറങ്ങിയ സിനിമയാണ് 'ആകാശദൂത്'. ഈ സിനിമ കണ്ട് കരയാത്ത ആളുകൾ ചുരുക്കമാണ്. മാധവി (ആനി)യും മുരളി(ജോണി)യുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ആനിയുടെയും ജോണിയുടെയും മൂത്തമകളായ മീനു എന്ന കഥാപാത്രമായെത്തിയത് നടി സീന ആന്റണി ആണ്.

ഒരിക്കലും മലയാളികൾക്ക് മറക്കാനാകാത്ത തരത്തിലാണ് സീന ആന്റണി ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ മീനുവായി തങ്ങൾ ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മഞ്ജു വാര്യരെ ആയിരുന്നുവെന്ന് പറയുകയാണ് നിർമാതാവും നടനുമായ പ്രേം പ്രകാശ്. എംപയർ ടോക്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

"അഭിനേതാക്കളിൽ മൂത്തക്കുട്ടിയായി അഭിനയിച്ച സീന ആന്റണി, ചങ്കിൽ കൊള്ളുന്ന ഡയലോ​ഗുകൾ ഒക്കെ ഉള്ളപ്പോൾ നമ്മൾ വിങ്ങിപ്പൊട്ടി പോകുമേ. അതുപോലെ ഒരുപാട് സിറ്റുവേഷൻസുണ്ട് ആ സിനിമയിൽ. അതെനിക്ക് ഓർമയുണ്ടെങ്കിൽ പോലും ഞാനത് പറയുന്നില്ല. സീന ആന്റണി ഒക്കെ നമ്മളെ ഒത്തിരി കരയിപ്പിച്ചതാ.

'അമ്മയ്ക്ക് സുഖമില്ല എന്ന് അറിഞ്ഞിട്ടല്ലേ, അമ്മ പുറത്ത് പോവുകയാണ് എന്നൊക്കെ പറയുന്നത്. അമ്മയുടെ അസുഖത്തെപ്പറ്റി പറയുന്നത് ഇവൾ കേൾക്കുന്നുണ്ടല്ലോ'.- അങ്ങനെ ഒരുപാട് സിറ്റുവേഷൻസുണ്ട് ആ സിനിമയിൽ. ​ഗുരുത്വത്തിന് ആ പിള്ളേരെയൊക്കെ ഞങ്ങൾക്ക് കറക്ട് ആയി കിട്ടി.

സീന ആന്റണിയെ ഞങ്ങൾക്ക് പറഞ്ഞു തരുന്നത് മുരളിയാണ്. അദ്ദേഹത്തിന്റെ കൂടെ എന്തോ ഒരു ചെറിയ വേഷം മുൻപ് അവൾ ചെയ്തിട്ടുണ്ടായിരുന്നു. ശരിക്കും ആ കഥാപാത്രത്തിനായി ഞങ്ങൾ മഞ്ജു വാര്യരെ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലിരിപ്പുണ്ട്. പത്രത്തിലാണ് ഞങ്ങൾ പരസ്യം ചെയ്തത്.

അതു കണ്ടാണ് മഞ്ജു നമുക്ക് ഫോട്ടോ അയച്ചു തരുന്നത്. അന്ന് മഞ്ജു സ്കൂളിൽ പഠിക്കുകയാണ്. പരീക്ഷ സമയം ആയിപ്പോയി, അതുകൊണ്ട് വരാൻ പറ്റില്ലെന്ന് മഞ്ജു പറഞ്ഞു. മഞ്ജു വരണ്ട പടം ആണ് ശരിക്കും അത്. മഞ്ജുവിന്റെ ആദ്യത്തെ സിനിമ ആകേണ്ടതായിരുന്നു 'ആകാശദൂത്". - പ്രേം പ്രകാശ് പറഞ്ഞു.

News Now

Summary

Prem Prakash talks about Akashadoothu movie Seena Antony character casting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates