
കൊട്ട മധുവോ? കോട്ട മധുവോ? ലത്തീഫിന്റെ എല്ലാ പത്രത്തിലും ഒരേ വാർത്ത; കാപ്പയിലെ 10 അബദ്ധങ്ങൾ; വിഡിയോ
ചിത്രത്തിന്റെ മേക്കിങ്ങിനിടെ സംഭവിച്ച അബുദ്ധങ്ങളാണ് വിഡിയോയിൽ പറയുന്നത്
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. തിയറ്ററിൽ മികച്ച വിജയം നേടിയ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. അതോടെ ചിത്രത്തിന് കയ്യടിച്ചും വിമർശിച്ചുമുള്ള അഭിപ്രായങ്ങളും നിറയുകയാണ്. ഇപ്പോൾ ശ്രദ്ധ നേടുന്നത് ചിത്രത്തിലെ 10 അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള വിഡിയോ ആണ്.
ചിത്രത്തിന്റെ മേക്കിങ്ങിനിടെ സംഭവിച്ച അബുദ്ധങ്ങളാണ് വിഡിയോയിൽ പറയുന്നത്. ആസിഫ് അലിയുടെ ആനന്ദ് എന്ന കഥാപാത്രം ആദ്യമായി മധുവിനെ കാണുന്ന രംഗത്തിൽ സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് ഇരുട്ടി വെളുക്കുന്നത് എന്നാണ് വിഡിയോയിൽ പറയുന്നത്. മധുവിനെ കുറിച്ച് ആനന്ദ് ഗൂഗിളിൽ സർച്ച് ചെയ്യുമ്പോൾ വരുന്നത് സിനിമയിൽ ഇനിയും കാണിക്കാത്ത രംഗത്തെ സ്റ്റിൽസാണ്.
കൂടാതെ ലത്തീഫിന്റെ പത്രത്തിൽ സ്ഥിരമായി അച്ചടിക്കപ്പെടുന്നത് ഒരേ വാർത്തകൾ തന്നെയാണെന്നും വിഡിയോയിൽ പറയുന്നു. പൃഥ്വിരാജിന്റെ കൊട്ട മധു എന്ന കഥാപാത്രം ടൈറ്റിൽ കാർഡിൽ എത്തുമ്പോൾ കോട്ട് മധു ആകുന്നുണ്ട്. ചിത്രത്തിലെ ലോജിക് ഇല്ലായ്മയേയും വിഡിയോയിൽ ചോദ്യം ചെയ്യുന്നുണ്ട്. മൂവി മലയാളം മാനിയ എന്ന യൂട്യൂബ് ചാനലിലാണ് വിഡിയോ വന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ആത്മാവിന് നിത്യശാന്തി നേരുന്നു എന്ന് പറയാറുണ്ട്, കഴിയുമെങ്കിൽ തിരിച്ചു വരിക എന്ന് ഞാൻ പറയുന്നു'; ഉറ്റസുഹൃത്തുക്കളെ ഓർത്ത് രജനി

കോമ്പൗണ്ടിങ് ഇഫക്ട്; പലിശയിനത്തിൽ ലക്ഷങ്ങൾ നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീം

ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ; ഈ ചെറിയ പഴത്തിന്റെ ഗുണങ്ങളറിയാം
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


