
'ലാലേട്ടാ നിങ്ങളെന്റെ അച്ഛനായി, ഇനി മുത്തച്ഛനാകുമോ?'; 'ഖലീഫ'യില്‍ മോഹന്‍ലാല്‍ എത്തിയതിനെപ്പറ്റി പൃഥ്വിരാജ്
ഓഗസ്റ്റ് 20 നാണ് ഖലീഫയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത്തവണ ഓണത്തിന് തിയേറ്ററുകളില്‍ ശരിക്കുമൊരു ഓണത്തല്ല് തന്നെ നടക്കും. മലയാളത്തിലെ മുന്‍നിര താരങ്ങളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി എന്നിവരുടെ സിനിമകള്‍ തമ്മിലാണ് മത്സരം. ഇതിന് പുറമെ കന്നഡയില്‍ നിന്നും യാഷിന്റെ ടോക്സിക്കും ഓണത്തിനെത്തുന്നുണ്ട്.
ഓണത്തിന് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് ചിത്രം ഖലീഫയാണ്. ദുല്‍ഖര്‍ ഐ ആം ഗെയിമും നിവിന്‍ ബദ്ലഹേം കുടുംബ യൂണിറ്റുമായാണ് വരുന്നത്. പക്ഷെ പൃഥ്വിരാജ് വരുന്നത് ഒറ്റയ്ക്കല്ല. സാക്ഷാല്‍ മോഹന്‍ലാലുമുണ്ട് പൃഥ്വിയ്ക്കൊപ്പം ഖലീഫയില്‍. മോഹന്‍ലാല്‍ ഖലീഫയിലൊരു അതിഥി വേഷത്തിലെത്തുന്നുവെന്നത് ആരാധകര്‍ക്ക് ആവേശമായിരിക്കുകയാണ്.
ഖലീഫയില്‍ പൃഥ്വിരാജിന്റെ മുത്തച്ഛന് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം ഐ, നോബഡിയുടെ പ്രൊമോഷന് വേണ്ടി ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ എങ്ങനെയാണ് മോഹന്‍ലാല്‍ ഖലീഫയിലേക്ക് എത്തിയതെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്.
'2025 ഒക്ടോബറില്‍ ഞങ്ങള്‍ ലണ്ടനില്‍ പോയി ഖലീഫയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. ഏകദേശം പന്ത്രണ്ട് ദിവസത്തോളമായിരുന്നു ഷൂട്ട്. ഞങ്ങള്‍ക്ക് കിട്ടിയ റിസള്‍ട്ട് കണ്ടപ്പോള്‍ ടീമിന് ഒരുപാട് ആത്മവിശ്വാസം ലഭിച്ചു. അങ്ങനെയാണ് മാമ്പറക്കല്‍ അഹമദ് അലി എന്ന മുത്തശ്ശന് കഥാപാത്രത്തിന് ഇനിയും ഇങ്ങനെ ഒരുപാട് കാലം എയറില്‍ നില്‍ക്കേണ്ടതില്ലെന്നും ആ കഥാപാത്രത്തെ തീര്ച്ചയാക്കാമെന്നും തീരുമാനിച്ചത്' പൃഥ്വിരാജ് പറയുന്നു.
'ആരാണ് ആ കഥാപാത്രം ചെയ്യുക എന്ന ചര്‍ച്ചയില്‍ എല്ലാവരും പറഞ്ഞത് ലാലേട്ടന്റെ പേരാണ്. ഞാന്‍ അദ്ദേഹത്തെ വിളിച്ചു. ലാലേട്ടാ നിങ്ങള്‍ എന്റെ അച്ഛനായി അഭിനയിച്ചു, ഇനി എന്റെ മുത്തച്ഛനായി അഭിനയിക്കുന്നതില്‍ എന്താണ് അഭിപ്രായം എന്ന് ഞാന്‍ ചോദിച്ചു. പിന്നെന്താ മോനെ ചെയ്യാലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് അദ്ദേഹം ഖലീഫയിലേക്ക് എത്തിയത്' എന്നും താരം പറയുന്നു.
ഓഗസ്റ്റ് 20 നാണ് ഖലീഫയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വൈശാഖാണ് സിനിമയുടെ സംവിധാനം. ജിനു എബ്രാഹാം എഴുതിയ സിനിമയിലൊരു പ്രധാന വേഷത്തില്‍ ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷുമുണ്ട്. ജേക്സ് ബിജോയ് യുടേതാണ് സംഗീതം. ജോമോന് ടി ജോണ്‍ ക്യാമറയും ചമന്‍ ചാക്കോ എഡിറ്റിങും നിര്‍വ്വഹിക്കുന്നു. അതേസമയം നിസാം ബഷീര്‍ ഒരുക്കിയ ഐ, നോബഡിയാണ് പൃഥ്വിയുടെ പുതിയ റിലീസ്. പാര്‍വതി തിരുവോത്താണ് ചിത്രത്തിലെ നായിക. ഹക്കീം ഷാജഹാന്, അശോകന്, വിജയരാഘവന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂലൈ 9 ന് ഐ, നോബഡി തിയേറ്ററുകളിലെത്തും.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Prithviraj shares how Mohanlal became a part of Khalifa. Retells his phone call with him.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





