
എന്ത് മനോഹരമായാണ് അല്ലി പാടുന്നത്, അച്ഛന്റെ സിനിമയിൽ ഗായികയായി അരങ്ങേറ്റം കുറിച്ച് മകൾ; 'ഐ നോബഡി'യിലെ ഗാനം പുറത്ത്
ഈ ഗാനത്തിന്റെ ലിറിക് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

'റോഷാക്കി'ന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ആണ് 'ഐ നോബഡി'. ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സർപ്രൈസ് പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജിന്റെ മകൾ അലംകൃതയാണ്. ഈ ഗാനത്തിന്റെ ലിറിക് വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു. 'അലംകൃത പൃഥ്വിരാജിനെ നോബഡി എന്ന സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അലംകൃതയെ കുട്ടിക്കാലം മുതൽ എനിക്കറിയാം, സംഗീതത്തോടുള്ള യഥാർഥ അഭിനിവേശമുള്ള അപൂർവ യുവ പ്രതിഭകളിൽ ഒരാളാണ് അവൾ.
ഞാൻ ഈ ഗാനം അവളുമായി പങ്കുവെച്ച നിമിഷം, അവൾ അത് വളരെ അനായാസമായി ഏറ്റെടുത്തു. പൃഥ്വിയും സുപ്രിയയും അവളുടെ മ്യൂസിക്കിൽ ഉള്ള പാഷനെ എപ്പോഴും പ്രോത്സാഹിപ്പിക്കുകയും ആത്മാർഥതയോടെ പിന്തുണയ്ക്കുകയും ചെയ്തതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ആലി, വരാനിരിക്കുന്ന എല്ലാത്തിനും ആശംസകൾ നേരുന്നു.
ഇത് ശരിക്കും മനോഹരവും ഗംഭീരവുമായ ഒരു സംഗീത യാത്രയുടെ തുടക്കം മാത്രമാകട്ടെ.- ജേക്സ് ബിജോയ് കുറിച്ചു. ഇ4 എക്‌സ്‌പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആര്‍ മേത്തയും സി വി സാരഥിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ട്രെന്‍ഡ് സെറ്റര്‍ സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ചിത്രമെന്ന പ്രത്യേകതയും ഐ നോബഡിക്കുണ്ട്.
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
Prithviraj's daughter makes her film debut.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






