'മുട്ടു വരെ ചെളി'; അമ്മയ്ക്കൊപ്പം കുന്നും മലയും കയറി മാള്‍ട്ടി: മകളുടെ ആദ്യ ഹൈക്കിങ് വിശേഷങ്ങളുമായി പ്രിയങ്ക ചോപ്ര

അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് മാള്‍ട്ടി കാടും മലയും കാണാന്‍ ഇറങ്ങിയത്

പ്രിയങ്ക ചോപ്രയുടെ മകൾ മാൾട്ടിയുംഇന്‍സ്റ്റഗ്രാം
Last Updated :22 February 2024, 5:28 pm IST
Edited by :Manju

മകള്‍ മാള്‍ട്ടിയുടെ ആദ്യത്തെ ഹൈക്കിങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് നടി പ്രിയങ്ക ചോപ്ര. അമ്മയ്‌ക്കൊപ്പമാണ് കുഞ്ഞ് മാള്‍ട്ടി കാടും മലയും കാണാന്‍ ഇറങ്ങിയത്. ചളിയിലൂടെയും കാട്ടിലൂടെയും നടക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോകള്‍ക്കുമൊപ്പമാണ് പ്രിയങ്ക മകളുടെ ആദ്യ ഹൈക്കിങ് വിശേഷങ്ങള്‍ പങ്കുവച്ചത്.

പ്രകൃതിയുടെ മാന്ത്രികം. അവളുടെ ആദ്യത്തെ ഹൈക്കിങ്. അവള്‍ എല്ലാം തൊട്ടു. വെള്ളത്തില്‍ ചാടിക്കളിച്ച് മൂട്ടുവരെ ചളിയാക്കി. ആദ്യമായി അവള്‍ എല്ലാം ആസ്വദിക്കുന്നത് കാണുന്നത് എത്ര മാന്ത്രികമാണ്. എല്ലാ ദിവസവും അവള്‍ എന്റെ ജീവിതം മനോഹരമാക്കുന്നതുപോലെ.- എന്നാണ് പ്രിയങ്ക കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ മാസമാണ് പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും മകളുടെ രണ്ടാമത്തെ പിറന്നാള്‍ ആഘോഷിച്ചത്. 2018ലായിരുന്നു പ്രിയങ്കയുടേയും നിക്കിന്റേയും വിവാഹം. 2022 ജനുവരിയില്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ദമ്പതികള്‍ക്ക് കുഞ്ഞ് ജനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now