'കുറേ നാളായി ഡാൻസ് ചെയ്തിട്ട്, എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കണം, പ്ലീസ്...; രാജമൗലിയോട് പറഞ്ഞതിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

മന്ദാകിനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയങ്ക ചോപ്രയെത്തുന്നത്.

Priyanka Chopra
Priyanka Chopraവിഡിയോ ​സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :4 ഫെബ്രുവരി 2026, 12:44 pm IST

ആറ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി പ്രിയങ്ക ചോപ്ര. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസിയിലൂടെയാണ് പ്രിയങ്ക ചോപ്രയുടെ ​ഗംഭീര മടങ്ങി വരവ്. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലനായെത്തുന്നത്. മന്ദാകിനി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രിയങ്ക ചോപ്രയെത്തുന്നത്.

ചിത്രത്തിലേക്ക് തന്നെ രാജമൗലി ക്ഷണിച്ചതും അദ്ദേഹത്തിനോട് താൻ നടത്തിയ ഒരേയൊരു അപേക്ഷയെക്കുറിച്ചും മനസ് തുറക്കുകയാണ് പ്രിയങ്ക ചോപ്ര. "ആറ് വർഷത്തിനിടയ്ക്ക് ഞാനൊരു ഇന്ത്യൻ സിനിമ പോലും ചെയ്തിട്ടില്ല. 'ഈ കഥാപാത്രം ശരിക്കും അടിപൊളിയാണ്, നീ ഇത് ചെയ്യണം' അങ്ങനെ എന്തോ പറഞ്ഞാണ് അദ്ദേഹം (രാജമൗലി) എന്നെ ഈ സിനിമയിലേക്ക് വിളിക്കുന്നത്.

അപ്പോൾ ഞാൻ പറഞ്ഞു, എനിക്കൊരു അപേക്ഷയുണ്ട്. എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കണം, പ്ലീസ്... കാരണം കുറേ കാലമായി ഞാൻ ഡാൻസ് കളിച്ചിട്ട്".- പ്രിയങ്ക ചോപ്ര പറഞ്ഞു. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. ആര്‍ആര്‍ആറിന് ശേഷമുള്ള രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ചിത്രം 2027 ഏപ്രിൽ ഏഴിന് തിയറ്ററിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന തരത്തിലും റിപ്പോര്‍ട്ടുകൾ വന്നിരുന്നു. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരാണസിക്ക് തിരക്കഥ ഒരുക്കുന്നത്.

News Now

Summary

Cinema News: Actress Priyanka Chopra talks about Varanasi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates