
തീപ്പൊരിയാവാൻ 'തലൈവർ 171', രജനീകാന്ത്- ലോകേഷ് കനകരാജ് ചിത്രം പ്രഖ്യാപിച്ചു
തമിഴ് സിനിമയിലെ വമ്പൻ പേരുകളുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്

രജനിയുടെ ജയിലർ തിയറ്ററിൽ വൻ ആവേശമായതിനു പിന്നാലെ ആരാധകർ കാത്തിരുന്ന തലൈവർ 171ാം ചിത്രം പ്രഖ്യാപിച്ചു. രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വമ്പൻ ആക്ഷൻ ചിത്രമായിരിക്കും എന്ന് സൂചന നൽകുന്നതാണ് അനൗൺസ്മെന്റ് പോസ്റ്റർ.
തമിഴ് സിനിമയിലെ വമ്പൻ പേരുകളുമായാണ് പോസ്റ്റർ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ, സംവിധാനം നിർവഹിക്കുന്നത് ലോകേഷാണ്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. അൻപറിവാണ് ആക്ഷൻ. സൺ പികിചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപനം രജനി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. രജനി ചിത്രത്തിൽ നിന്ന് ലോകേഷ് പിന്മാറി എന്ന് റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്.
വിജയ് നായകനായി എത്തുന്ന ലിയോയ്ക്ക് ശേഷമാകും ലോകേഷ് രജനി ചിത്രത്തിന്റെ വർക്കിലേക്ക് കടക്കുക. വിക്രം, ലിയോ എന്നീ ചിത്രങ്ങൾ പോലെ ആക്ഷൻ ത്രില്ലറായിരിക്കും. അതിനിടെ ചിത്രം രജനീകാന്തിന്റെ അവസാനത്തെ ചിത്രമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അടുത്തതായി രജനികാന്ത് അഭിനയിക്കുക. അതിനു ശേഷമാകും ലോകേഷ് കനകരാജ് ചിത്രം ആരംഭിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വീണ്ടും ന്യൂനമര്‍ദ്ദം, ബുധനാഴ്ച വരെ മഴ; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മലബന്ധം അലട്ടുന്നുണ്ടോ? ഡയറ്റിൽ ഉൾപ്പെടുത്താം ഈ പഴം
കൈ നിറയെ പണം; ട്രഷറി ഡെപ്പോസിറ്റ് എഫ്ഡി ലാഡറിങ് പ്ലസ് എസ്ഐപി സ്ട്രാറ്റജി

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം


