
'സച്ചിനും കോഹ്‌ലിയും പോലും ഇങ്ങനെ കളിക്കില്ല! എന്തൊരു ദുരന്തമാണിത്? സ്പോർട്സ് ജോണറിന് തന്നെ അപമാനം'; എയറിലായി 'പെദ്ദി'
എന്നാൽ വിമർശനങ്ങളും വിവാദങ്ങളുമൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം.

റാം ചരണിന്റേതായി അടുത്തിടെ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മാറിയ ചിത്രമാണ് 'പെദ്ദി'. 400 കോടിയാണ് ചിത്രം ബോക്സ് ഓഫിസിൽ കളക്ട് ചെയ്തത്. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ വലിയോതോതിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. പ്രധാനമായും ചിത്രത്തിലെ നായികയായെത്തിയ ജാൻവി കപൂറിനെ വെറുമൊരു വസ്തു മാത്രമായി ചിത്രത്തിൽ കാണിച്ചു എന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.
എന്നാൽ വിമർശനങ്ങളും വിവാദങ്ങളുമൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. സ്പോർട്സ് ആക്ഷൻ ഡ്രാമയായെത്തിയ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ ദിവസം ഒടിടിയിലും എത്തിയിരുന്നു. ഒടിടി റിലീസിന് പിന്നാലെ ചിത്രത്തിനെതിരെ വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ജീവിതത്തിലെ വിലപ്പെട്ട 3 മണിക്കൂർ നഷ്ടം എന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ചിത്രത്തിന്റെ മോശം കഥയെയും അഭിനേതാക്കളുടെ പെർഫോമൻസിനെയുമൊക്കെ പലരും വിമർശിക്കുന്നുണ്ട്. റാം ചരൺ എങ്ങനെയാണ് ഇത്രയും മോശം സിനിമകൾ തിരഞ്ഞെടുക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. 'സഹനശക്തിയുടെ പരമാവധി പരീക്ഷിക്കും.
എഡിറ്റർ ഉറങ്ങിപ്പോയോ എന്ന് സംശയം തോന്നും. ജാൻവി കപൂറിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഫാഷൻ ഷോയ്ക്ക് വന്ന പോലെ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ചുമ്മാ വരണം ഗ്ലാമർ കാണിക്കണം, പോണം. പഴയ കാലത്തെ സ്പോർട്സ് ഡ്രാമ സിനിമകളുടെ ക്ലീഷേകൾ കുത്തി നിറച്ചങ്ങ് വെച്ചിരിക്കുകയാണ്'.- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.
'ലോക ക്രിക്കറ്റ് ഇനി പെദ്ദി ഭരിക്കും', 'തെലുങ്ക് സിനിമ പെദ്ദിയ്ക്ക് വേണ്ടി ഒരു പുതിയ കളി കണ്ടുപിടിച്ചു... നന്നായിട്ടുണ്ട്'- എന്നാണ് മറ്റു ചിലർ കുറിച്ചിരിക്കുന്നത്. 'സ്പോർട്സ് ജോണറിന് തന്നെ പെദ്ദി അപമാനമാണെന്നും' നിരവധി പേർ പറയുന്നുണ്ട്.
ജാൻവിയുടെ സീനുകളെല്ലാം ഭയങ്കര ക്രിഞ്ച് ആണെന്നും ആളുകൾ കുറിക്കുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്ത ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മിച്ചത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
Ram Charan starrer Peddi movie get trolled after OTT Release.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





