ഛത്രപതി ശിവജിയായി ഋഷഭ് ഷെട്ടി; ബിഗ് ബജറ്റ് ചിത്രമെത്തുക 2027 ൽ, ഫസ്റ്റ് ലുക്ക്
ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഇപ്പോഴിതാ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. താരത്തിന്റെ പുതിയ സിനിമ വിശേഷമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ദ് പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്.
2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല. സന്ദീപ് സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂപ്പർ ഹിറ്റായി മാറിയ 'കാന്താരയുടെ പ്രീക്വലിന്റെ തിരക്കിലാണിപ്പോള്‍ ഋഷഭ്. അടുത്തിടെ സിനിമയുടെ ആദ്യ ട്രെയ്ലറും റിലീസ് ചെയ്തിരുന്നു.
'കാന്താര: ചാപ്റ്റര്‍ 1' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2025 ഒക്ടോബര്‍ 2നാകും തിയറ്ററുകളില്‍ എത്തുക. ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി എന്നീ ഭാഷകളിൽ റിലീസ് ചെയ്യും. അടുത്തിടെ ഒരു തെലുങ്ക് സിനിമയില്‍ താരം ഒപ്പുവച്ചിരുന്നു. പ്രശാന്ത് വര്‍മ്മയുടെ 'ജയ് ഹനുമാന്' എന്ന സിനിമയിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ഋഷഭ്. ചിത്രത്തിൽ ഹനുമാന്റെ വേഷമാകും ഋഷഭ് കൈകാര്യം ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന



