
'ആശുപത്രി കിടക്കയില്‍ മറിമായം താരം; കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോ പോയി'; വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പറഞ്ഞ് റിയാസ് നര്‍മകല
ഫോട്ടോ മാത്രം കണ്ടാണ് പലരും വിളിക്കുന്നത്

ആശുപത്രി കിടക്കയില്‍ നിന്നുള്ള നടന് റിയാസ് നര്‍മകലയുടെ ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു. മറിമായത്തിലൂടെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നടനാണ് റിയാസ് നര്‍മകല. അഞ്ച് ദിവസമായി ആശുപത്രിയിലാണെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് റിയാസ് പറഞ്ഞത്.
തനിക്ക് ഭഷ്യവിഷബാധയായിരുന്നുവെന്നും കഷ്ടപ്പെട്ടുണ്ടാക്കിയ മൂന്ന് നാല് കിലോ പോയെന്നും റിയാസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. പിന്നാലെ ചിത്രവും വാര്‍ത്തയും വൈറലായി മാറി. ഇതോടെ റിയാസിനെ തേടി വിളികളുടെ കുത്തൊഴുക്കായിരുന്നു. ഇപ്പോഴിതാ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആരാധകരുടേയും പ്രിയപ്പെട്ടവരുടേയും ആശങ്കകള്‍ക്ക് മറുപടി നല്‍കുകയാണ് റിയാസ്.
പലരും തന്നെ വിളിച്ചത് എന്താണ് സംഭവിച്ചതെന്ന് അറിയാതെയാണെന്നാണ് റിയാസ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു റിയാസിന്റെ പ്രതികരണം.
''ഇന്നലെ ഞാന്‍ അഞ്ച് ദിവസം ആശുപത്രിയിലായിരുന്നതിന്റെ വാര്‍ത്തയും ഫോട്ടോയും പേജില്‍ ഇട്ടിരുന്നു. ഫുഡ് പോയ്സണ്‍ ആയിരുന്നു. സാധാരണ എല്ലാവര്ക്കും വരുന്നതാണ്. എനിക്കും മുമ്പ് വന്നിട്ടുണ്ട്. പക്ഷെ ഇത്ര ഗുരുതരമാകുന്നത് ആദ്യമാണ്. അതിനാല്‍ ആശുപത്രിയില്‍ കിടക്കേണ്ടി വന്നു. ആ വാര്‍ത്തയാണ് പങ്കുവച്ചത്'' റിയാസ് പറയുന്നു.
ഒരുപാട് പേര് വിളിച്ച് ക്ഷേമം അന്വേഷിച്ചു. സന്തോഷം. ചില ഓണ്‍ലൈനുകള്‍ എടുത്ത് തലക്കെട്ട് ഇട്ട് കൊടുത്തതോടെ ഒരുപാട് ആളുകളിലേക്ക് വാര്‍ത്ത പോയി. തുടര്‍ന്ന് പുറത്തു നിന്നടക്കം പലരും വിളിച്ചു. ഇപ്പോഴും വിളിച്ചു കൊണ്ടിരിക്കുന്നു. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇഷ്ടം കൊണ്ടാണ് വിളിക്കുന്നതെന്നാണ് റിയാസ് പറയുന്നത്.
അതേസമയം വാര്‍ത്ത വായിക്കാതെ ഫോട്ടോ മാത്രം കണ്ടാണ് പലരും വിളിക്കുന്നത്. ഞാന്‍ എന്റെ അനുഭവമാണ് പറഞ്ഞത്. പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം എന്ന രീതിയിലാണ് പറഞ്ഞത്. വാര്‍ത്ത വായിക്കാതെ, എന്ത് സംഭവിച്ചുവെന്ന് ചോദിച്ചാണ് ആളുകള്‍ വിളിക്കുന്നത്. അഞ്ച് ദിവസത്തെ ചികിത്സയൊക്കെ കഴിഞ്ഞ് വീട്ടിലെത്തി. കുറച്ച് ദിവസം വിശ്രമം വേണമെന്നും താരം പറയുന്നു.
എന്നെ ഒരുപാട് പേര് വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. എന്നെ സ്നേഹിക്കുന്ന ഇത്രയും ആളുകള്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും റിയാസ് പറയുന്നു.
News Now
'എന്നാലതുപൊലൊന്ന് ഞങ്ങളെഴുതിയുണ്ടാക്കീട്ട് , പേരുവച്ചോട്ടെ ?'; ചോദ്യത്തിൽ ഞെട്ടി പ്രിയ എ എസ്; അപ്രിയസത്യങ്ങൾ തുറന്നുപറഞ്ഞ് എഴുത്തുകാരി

ഒരു കോടിയുടെ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 72 lottery result

30,000 രൂപയിൽ താഴെ മികച്ച ക്യാമറ ഫോൺ വേണോ? ഈ മോഡലുകൾ ശ്രദ്ധിക്കാം
എന്തിനാണ് തിലഹോമം?; പിതൃദോഷവുമായുള്ള ബന്ധമെന്ത്?

Summary
Marimayam fame Riyas Narmakala explains his heath issue. says some people misunderstood by only seeing photo.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഞങ്ങളില്‍ നിന്നും സൂര്യയെ പിരിച്ചില്ല, 18 വര്‍ഷം ഇവിടെ നിന്നു; അപൂര്‍വ്വ പിറവി'; ജ്യോതികയെക്കുറിച്ച് ശിവകുമാര്‍

'ആ കമന്റ് ദേഹത്ത് ചെളിവെള്ളം കോരി ഒഴിച്ചത് പോലെ'; സാധാരണക്കാര്‍ സഹിച്ച് ജീവിക്കണം: മഞ്ജു പത്രോസ്


