കപ്‌കപി എന്നാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പേര്

'കപ്‌കപി' മോഷൻ പോസ്റ്റർSource by : എക്സ്
Last Updated :21 March 2024, 6:26 pm IST

News Now

സൗബിൻ ഷാഹിർ, അജുൻ അശോകൻ തുടങ്ങി നിരവധി യുവതാരങ്ങൾ അണിനിരന്ന സർപ്രൈസ് ഹിറ്റ് ചിത്രം രോമാഞ്ചം ബോളിവുഡിലേക്ക്. മലയാളത്തിൽ ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ബോളിവുഡിൽ സം​ഗീത് ശിവനാണ് ഒരുക്കുന്നത്. കപ്‌കപി എന്നാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ പേര്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓജോ ബോര്‍ഡ് മുന്നില്‍ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന ഒരു കൂട്ടം യുവാക്കളാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

സൗരഭ് ആനന്ദ്, കുമാർ പ്രിയദർശി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. മെഹക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം നിർവഹിക്കുന്നത് ദീപ് സാവന്ത്. ജൂണിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates