
ആദ്യ ട്വീറ്റ് അബദ്ധമായി, വന്‍ ട്രോള്‍; പിന്‍വലിച്ച് സല്മാന് ഖാന്; തെറ്റുതിരുത്തി താരം
സല്‍മാന്റെ ആദ്യ പോസ്റ്റിന് താഴെ തന്നെ കിരണ്‍ മറുപടിയുമായി എത്തിയിരുന്നു

കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിനെ പ്രശംസിച്ചുകൊണ്ട് ബോളിവുഡ് സൂപ്പര്‍താരം സല്മാന് ഖാന് രംഗത്തെത്തിയിരുന്നു. എന്നാല്‍ വമ്പന്‍ അബദ്ധത്തോടെയായിരുന്നു പോസ്റ്റ്. കിരണ്‍ സംവിധാനം ചെയ്ത ആദ്യചിത്രമാണ് ലാപതാ ലേഡീസ് എന്നായിരുന്നു സല്മാന് കുറിച്ചത്. എന്നാല്‍ 14 വര്‍ഷം മുന്‍പാണ് കിരണ്‍ ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.
പിന്നാലെ തെറ്റ് ചൂണ്ടിക്കാട്ടിയും താരത്തെ ട്രോളിക്കൊണ്ടുമുള്ള മറുപടികള്‍ നിറയുകയായിരുന്നു. ഇതോടെ പോസ്റ്റ് പിന്‍വലിച്ചിരിക്കുകയാണ് താരം. പിന്നാലെ തെറ്റ് തിരുത്തിക്കൊണ്ട് മറ്റൊരു പോസ്റ്റും പങ്കുവച്ചു.
'കിരണ്‍ റാവുവിന്റെ ലാപതാ ലേഡീസ് ഇപ്പോഴാണ് കണ്ടത്. വാഹ് വാഹ് കിരണ്‍. എനിക്ക് അത് വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ അച്ഛനും. ഗംഭീരം. എനിക്കൊപ്പം എപ്പോഴാണ് വര്‍ക്ക് ചെയ്യുന്നത്?'- എന്നാണ് സല്മാന് കുറിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എന്നാല്‍ തെറ്റൊന്നും കിരണ്‍ റാവു കാര്യമാക്കിയില്ല. സല്‍മാന്റെ ആദ്യ പോസ്റ്റിന് താഴെ തന്നെ കിരണ്‍ മറുപടിയുമായി എത്തിയിരുന്നു. ഭായ് ഡേറ്റ് തന്നാല്‍ മതി, ഞാന്‍ റെഡിയാണ് എന്നാണ് കിരണ്‍ കുറിച്ചത്. ടീമിന് ഒന്നടങ്കം സന്തോഷമുണ്ടെന്നും അവര്‍ കൂറിച്ചു. ആമിര്‍ ഖാന് നിര്‍മിച്ച ചിത്രം മാര്‍ച്ച് 1നാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Related News


'സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ അറിയാമോ ? ജാതിവ്യവസ്ഥയെ പിന്തുണയ്ക്കുന്നത് ആണോ നിങ്ങളുടെ പുരോഗമനം'; സംവിധായകന് വിമർശനം

'മലയാള സിനിമയെ പ്രൊമോട്ട് ചെയ്യാനാണോ രാജുവേട്ടൻ അന്യഭാഷകളിൽ അഭിനയിക്കുന്നത് ?'; തുടർ പരാജയങ്ങൾക്ക് പിന്നാലെ ആരാധകർ
