
'ഷോയിൽ പറഞ്ഞതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ച്, ഒരിക്കലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാട് അല്ല'; വിവാദങ്ങളിൽ സഞ്ജയ് ദത്ത്
ഒരു സ്ക്രിപ്റ്റിന് അനുസരിച്ചാണ് ഞങ്ങൾ അഭിനയിച്ചത്.

രാജ്യത്ത് സമാധാനം അനുഭവപ്പെടുന്നില്ലെന്ന് കഴിഞ്ഞ ദിവസം നടൻ സഞ്ജയ് ദത്ത് പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശേഖർ സുമന്റെ 'ശേഖർ ടുനൈറ്റ്' എന്ന ടോക്ക് ഷോയിലായിരുന്നു നടന്റെ പരാമർശം. താൻ നടത്തിയ പരാമർശങ്ങൾ ഷോയുടെ ഭാഗമായി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗം മാത്രമായിരുന്നുവെന്ന് സഞ്ജയ് ദത്ത് തന്റെ വിഡിയോ സന്ദേശത്തിലും എക്സിലും കുറിച്ചു.
ഇവ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളോ വികാരങ്ങളോ അല്ലെന്നും ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ വേഷമിട്ട മുന്നാ ഭായ് സിനിമകളിലെ 'ഗാന്ധിഗിരി' പോലെ സ്നേഹവും സാഹോദര്യവും പങ്കുവെക്കാനാണ് താൻ ശ്രമിച്ചതെന്നും ടെലിവിഷൻ പ്രകടനത്തെ ആ രീതിയിൽ മാത്രം കാണണമെന്നും താരം അഭ്യർത്ഥിച്ചു.
"എല്ലാവർക്കും നമസ്കാരം. അടുത്തിടെ, ശേഖർ സുമന്റെ ഷോയിൽ ഞാൻ പറഞ്ഞ ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ പലരും എന്നെ ബന്ധപ്പെട്ടിരുന്നു. എന്റെ പരാമർശങ്ങളിൽ ചിലർ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ, മറ്റു പലരും ഞാൻ പറഞ്ഞതിനോട് ശക്തമായി വിയോജിച്ചു. അവരുടെ വികാരങ്ങൾ എനിക്ക് പൂർണമായും മനസ്സിലാകുന്നു,
ഇതിനെക്കുറിച്ച് ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഷോയിൽ ഞാൻ പറഞ്ഞതെല്ലാം ഒരു സ്ക്രിപ്റ്റ് ചെയ്ത സെഗ്മെന്റിന്റെ ഭാഗമായിരുന്നു. ഒരു സ്ക്രിപ്റ്റിന് അനുസരിച്ചാണ് ഞങ്ങൾ അഭിനയിച്ചത്. അവ ഒരിക്കലും എന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളോ ചിന്തകളോ വികാരങ്ങളോ അല്ല. എല്ലാവരുടേയും വിശ്വാസത്തെയും സ്നേഹത്തെയും ഞാൻ അഗാധമായി വിലമതിക്കുന്നു.
ഒരു സ്ക്രിപ്റ്റ് ചെയ്ത പ്രകടനത്തിന്റെ പേരിൽ എന്റെ യഥാർത്ഥ കാഴ്ചപ്പാടുകളെക്കുറിച്ച് തെറ്റിധാരണകളൊന്നും ഉണ്ടാകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഈ വിഷയം മുഴുവൻ ശരിയായ പശ്ചാത്തലത്തിൽ ഇത് വ്യക്തമാക്കുമെന്ന് ഞാൻ കരുതുന്നു".- സഞ്ജയ് ദത്ത് പറഞ്ഞു.
ശേഖർ ടുനൈറ്റ് ഷോയുടെ രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന സെഗ്മെന്റിൽ രാജ്യത്തെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കവേ, ഇന്ത്യയിലെ ജനങ്ങൾ വളരെ സ്നേഹമുള്ളവരാണെന്നും എന്നാൽ മുൻപുണ്ടായിരുന്ന സമാധാനം രാജ്യത്ത് ഇപ്പോൾ അനുഭവപ്പെടുന്നില്ലെന്നുമായിരുന്നു സഞ്ജയ് ദത്ത് അഭിപ്രായപ്പെട്ടത്.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യക്കാർ വിശാലമനസ്കരും ആതിഥ്യമര്യാദയുള്ളവരുമാണെന്നും ആ പഴയ നല്ല നാളുകൾ തിരിച്ചെത്താൻ താൻ ഭഗവാനോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരാമർശമാണ് വിവാദമായി മാറിയത്.
News Now
രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Summary
Sanjay Dutt clarifies no peace in India remark.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'അച്ഛൻ എനിക്ക് തന്നത് അദ്ദേഹത്തിന്റെ ആരാധകരെയാണ്; മുഖ്യമന്ത്രിയായി എന്ന് കേട്ടപ്പോൾ വലിയ സന്തോഷം'

'എന്റെ സ്വഭാവം അങ്ങനെയാണ്; ഇനിയിപ്പോൾ എനിക്ക് അങ്ങനെ ഇരിക്കാൻ പറ്റിയില്ലെങ്കിൽ പോലും ഞാനത് പുറത്തു കാണിക്കാറില്ല'



