
News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തമിഴ് താരം സത്യരാജും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ഒരു ചിത്രമാണ്. സത്യരാജിന്റെ മടിയിൽ നിറഞ്ഞ ചിരിയോടെ ഇരിക്കുന്ന കുട്ടി ഫഹദിനെ ആണ് ഫോട്ടോയിൽ കാണുന്നത്. ഫാസിലിന്റെ സിനിമയിൽ അഭിനയിക്കാൻ ആലപ്പുഴയിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോ ആണിത്. തന്റെ മടിയിലിരിക്കുന്ന ഈ കുട്ടിയാണ് മാമന്നനിലും ആവേശത്തിലും അഭിനയിച്ചതെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നാണ് സത്യരാജ് പറയുന്നത്.
സത്യരാജിനെ നായകനാക്കി ഫാസിൽ ഒരുക്കിയ ചിത്രങ്ങളാണ് എൻ ബൊമ്മക്കുട്ടി അമ്മാവുക്ക്, പൂവിഴി വാസലിലേ എന്നിവ. തന്റെ നാടായ ആലപ്പുഴയിലാണ് ഫാസിൽ സിനിമ ഷൂട്ട് ചെയ്തിരുന്നത്. മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയുടെ തമിഴ് റീമേക്കായ എൻ ബൊമ്മക്കുട്ടി അമ്മാവുക്കിന്റെ ചിത്രീകരണത്തിന്റെ ഇടവേളയിൽ ഫാസിലിന്റെ വീട്ടിൽ എത്തിയപ്പോഴായിരുന്നു കുട്ടിഫഹദിനൊപ്പമുള്ള ചിത്രം പിറന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബൊമ്മക്കുട്ടി അമ്മാവുക്ക് ഷൂട്ടിങ്ങിനിടെ ഉച്ചഭക്ഷണം കഴിക്കാൻ പോയപ്പോഴാണ് കുഞ്ഞുഫഹദിനെ മടിയിലിരുത്തി ഫോട്ടോയെടുത്തത്. ഗംഭീരമായിരുന്നു ഫാസിൽ സാറിന്റെ വീട്ടിലെ ലോബ്സ്റ്റർ ബിരിയാണി. മട്ടൻ ബിരിയാണി പോലെ പ്രശസ്തമാണ്. ഭക്ഷണം കഴിഞ്ഞ് ഇരിക്കുമ്പോൾ ഫഹദ് എന്റെ അടുത്തുവന്നു. അപ്പോഴാണ് ഈ ചിത്രമെടുത്തത്. മാമന്നനിലും ആവേശത്തിലും അഭിനയിച്ചത് ഈ കുട്ടിയാണെന്ന് അറിയില്ലായിരുന്നു." സത്യരാജ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനെന്താ വീട്ടിലിരിക്കണോ ? 90% വെറുപ്പും മനഃപൂർവം ചെയ്യുന്നത്'; നെഗറ്റീവ് കമന്റുകളിൽ വിജയ് ദേവരകൊണ്ട

'ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ'; അല്ലു അർജുൻ ചിത്രത്തിൽ താനില്ലെന്ന് ഐശ്വര്യ ലക്ഷ്മി


