
'സെക്യൂരിറ്റി അവരെ പുറത്താക്കൂ, സ്ത്രീകളെ ഉപദ്രവിക്കുന്നു'; വേദിയിൽ വച്ച് പാട്ട് നിർത്തി 'ധുരന്ധർ' ഗായിക- വിഡിയോ
എന്റെ പരിപാടിയിൽ സുരക്ഷിതത്വമില്ല എന്ന് സ്ത്രീകൾക്ക് തോന്നുകയാണെങ്കിൽ ഞാൻ പാടില്ല.

സംഗീത പരിപാടിക്കിടെ ഗാനം ആലപിക്കുന്നത് നിർത്തി ഗായിക ജാസ്മിൻ സാൻഡ്‌ലസ്. ഡൽഹിയിൽ വച്ച് നടന്ന സംഗീത പരിപാടിയിലായിരുന്നു ഗായികയുടെ അപ്രതീക്ഷിത നീക്കം. സദസിൽ രണ്ടു പേർ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെ തുടർന്നാണ് ജാസ്മിൻ പാട്ട് നിർത്തിയത്. തുടർന്ന് രണ്ടു പേർ സ്ത്രീകളെ ഉപദ്രവിക്കുന്നുവെന്നും അവരെ മാറ്റണമെന്നും അവർ മൈക്കിലൂടെ ആവശ്യപ്പെട്ടു.
ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ധുരന്ധറിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയ ആയ ഗായികയാണ് ജാസ്മിൻ. ധുരന്ധറിലെ ടൈറ്റിൽ ട്രാക്കും ഷറാത്ത് എന്ന ഗാനവും ആലപിച്ചിരിക്കുന്നത് ജാസ്മിൻ ആണ്. "സെക്യൂരിറ്റി ഈ രണ്ട് പേരെ ഇവിടെ നിന്ന് പുറത്താക്കൂ. ഇവർ ആ സ്ത്രീകളെ ഉപദ്രവിക്കുകയാണ്.
എന്റെ പരിപാടിയിൽ സുരക്ഷിതത്വമില്ല എന്ന് സ്ത്രീകൾക്ക് തോന്നുകയാണെങ്കിൽ ഞാൻ പാടില്ല. പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഞാൻ ഇതുപോലെ വെറുതെ ചുറ്റിനടക്കും".- പാട്ട് നിർത്തിയ ശേഷം മൈക്കിലൂടെ ജാസ്മിൻ പറഞ്ഞു. അതേസമയം ജാസ്മിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.
സ്ത്രീകളുടെ സുരക്ഷയും അന്തസ്സിനേക്കാളും ഒരു പ്രകടനവും പ്രധാനമല്ല., പൊതു ഇടങ്ങളിൽ ഓരോ സ്ത്രീയും സുരക്ഷിതത്വം അനുഭവിക്കാൻ അർഹതയുള്ളവരാണ്- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അടുത്തിടെ പുറത്തിറങ്ങിയ ധുരന്ധറിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായി മാറിയിരുന്നു.
News Now
'ലാലേട്ടനൊപ്പമുള്ള കോമഡി സീൻ, അത് വൻ സംഭവം ആയി മാറിയേനേ, പക്ഷേ...'; 'തേന്മാവിന് കൊമ്പത്തി'നെക്കുറിച്ച് സോണിയ

കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
Summary
Cinema News: Singer Jasmine Sandlas stops delhi concert.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

