ഗായകൻ ശ്രീനാഥ് ശിവശങ്കരൻ വിവാഹിതനായി, വധു സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതി; ചിത്രങ്ങൾ

കൊച്ചിയിൽ വച്ചു നടന്ന വിവാഹത്തിൽ നിരവധി സിനിമാതാരങ്ങളും പങ്കെടുത്തു

ശ്രീനാഥിന്റേയും അശ്വതിയുടേയും വിവാഹത്തിൽ നിന്ന്/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:09 am IST

​ഗായകൻ ശ്രീനാഥ് ശിവശങ്കരന്‍ വിവാഹിതനായി. സംവിധായകന്‍ സേതുവിന്റെ മകൾ അശ്വതിയാണ് വധു. ഫാഷന്‍ സ്റ്റൈലിസ്റ്റാണ് അശ്വതി. കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ഇവരുടെ വിവാഹചിത്രങ്ങൾ. 

Story image

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കൾക്കുമൊപ്പം സിനിമയിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. നടൻമാരായ ജയറാം, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ഇന്ദ്രൻസ്,  റഹ്മാൻ, മണിയൻപിള്ള രാജു, സംവിധായകൻ ജോഷി,ബി ഉണ്ണികൃഷ്ണൻ, മമ്ത മോഹൻദാസ്, അനു സിത്താര, നമിത പ്രമോദ്, രഞ്ജിനി ഹരിദാസ്, രഞ്ജിനി ജോസ് തുടങ്ങിയവർ ചടങ്ങിനെത്തി. 

Story image
Story image

മെയ് 26ന് ആയിരുന്നു ശ്രീനാഥിന്റെയും അശ്വതിയുടെയും വിവാഹ നിശ്ചയം. ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ശ്രീനാഥ് തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചത്. വിവാഹത്തിനു മുന്നോടിയായി സുഹൃത്തുക്കൾക്കായി ഇരുവരും പാർട്ടി ഒരുക്കിയിരുന്നു. ഇതിന്റെ വിഡിയോയും ശ്രദ്ധേയമാവുകയാണ്. 

Story image
Story image
Story image

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now