
'ജനങ്ങള്‍ എന്നും കൂടെ നിന്നു, തടസങ്ങള്‍ സൃഷ്ടിച്ചത് സിനിമയ്ക്കുള്ളിലുള്ളവര്‍'; ശിവ ഉദ്ദേശിച്ചത് വിജയ്യെ?
തുടക്കം മുതലേ ജനങ്ങള്‍ എനിക്ക് പിന്തുണ നല്കി കൂടെയുണ്ട്

തായ് കിഴവിയുടെ ട്രെയിലര്‍ ലോഞ്ചില്‍ ശിവ കാര്ത്തികേയന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. താന്‍ ആരുമായും മത്സരിക്കാനോ ആരെയെങ്കിലും തകര്‍ക്കാനോ വന്നതല്ലെന്നാണ് ശിവ പറയുന്നത്. ശിവ നിര്‍മിക്കുന്ന ചിത്രമാണ് തായ് കിഴവി. ജനങ്ങള്‍ എന്നും തനിക്കൊപ്പം നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്‍ഡസ്ട്രിയില്‍ നിന്നും തടസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ശിവ പറയുന്നു.
''എനിക്കൊരു ഇടം തന്ന ഇന്‍ഡസ്ട്രിയ്ക്ക് തിരികെ എന്തെങ്കിലും നല്‍കണം എന്നുള്ളതിനാലാണ് ഇതുപോലെയുള്ള സിനിമകള്‍ ചെയ്യുന്നത്. ഞാന്‍ ആരോടെങ്കിലും മത്സരിക്കാനും ആരെയെങ്കിലും മറി കടക്കാനും ആരെയെങ്കിലും ആക്രമിക്കാനും തീര്ക്കാനുമൊന്നും വന്നതല്ല. എനിക്ക് ലഭിച്ച അവസരങ്ങള്‍ നന്നായി ഉപയോഗിക്കണം എന്ന് മാത്രമേയുള്ളൂ. അത് ചെയ്യാന്‍ എന്നെ അനുവദിക്കൂ എന്ന് മാത്രമേ ഞാന്‍ ചോദിക്കുന്നുള്ളൂ'' എന്നാണ് താരം പറയുന്നത്.
''ഞാന്‍ ഇതുവരെ റീമേക്കുകള്‍ ചെയ്തിട്ടില്ല. കഥ കേട്ട് തന്നെയാണ് സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. എന്റെ സിനികമളുടെ ജയത്തിലും പരാജയത്തിലും ഉത്തരവാദിത്തം എന്റേതാണെന്ന് വിശ്വസിക്കുന്നു. ഓരോ സിനിമയിലും ഞാനും ഓരോ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്.'' താരം പറയുന്നു.
''തുടക്കം മുതലേ ജനങ്ങള്‍ എനിക്ക് പിന്തുണ നല്കി കൂടെയുണ്ട്. എവിടെയോ ഉള്ള എന്നെ ഇവിടെ വരെ എത്തിച്ചു. ഇന്‍ഡസ്ട്രിയ്ക്ക് അകത്തുള്ളവരാണ് എന്തെങ്കിലും തടസമുണ്ടാക്കുന്നത്. അതിനെ മറി കടന്ന് മുന്നോട്ട് വരാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ ആ തടസങ്ങള്‍ മാറിയാല്‍ നാല് ശിവകുമാര്‍ മുരുകേശന്മാരെ കൂടി ഞാന്‍ തേടി കണ്ടുപിടിച്ച് കൊണ്ടു വരും'' എന്നും ശിവ പറയുന്നു.
അതേസമയം ശിവയുടെ വാക്കുകള്‍ വിജയിയെ ഉദ്ദേശിച്ചുള്ളതാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിജയ് സിനിമ വിടുന്നതോടെ പകരക്കാരനാവുക ശിവയാണെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. നേരത്തെ ശിവയുടെ ഒടുവിലിറങ്ങിയ ചിത്രമായ പരാശക്തിയുടെ പരാജയത്തിന് കാരണം വിജയ് ആരാധകരാണെന്ന ചര്‍ച്ചകളും ആരാധകര്‍ ശിവയുടെ വാക്കുകളോട് ചേര്‍ത്തുവെക്കുന്നുണ്ട്.
News Now
ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

Summary
Sivakarthikeyan says industry people tried to block his growth. Social media says he is pointing finger at vijay.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

'എന്റെ അച്ഛന് മരിച്ചിട്ടില്ലെന്ന കമന്റ് വേദനിപ്പിച്ചു; നിനക്കെങ്ങനെ അറിയാം, എന്നോട് ചോദിക്കൂ'; തുറന്നടിച്ച് അഞ്ജലി


