'എനിക്ക് വിശന്നിട്ട് വയ്യ, നീ എന്തിനാണ് ഉപവാസമെടുത്തത്?'; ഭര്‍ത്താവിനോട് സൊനാക്ഷി, വൈറലായി വിഡിയോ

കര്‍വൗ ചൗത്തിനോട് അനുബന്ധിച്ച് ഇരുവരും ഉപവാസം ഇരിക്കുകയായിരുന്നു

SONAKSHI SINHA
സൊനാക്ഷി സിന്‍ഹയും സഹീറുംSource by : ഫെയ്സ്ബുക്ക്
Last Updated :21 October 2024, 11:13 am IST

ആദ്യത്തെ കര്‍വാ ചൗത്ത് ആഘോഷമാക്കി സൊനാക്ഷി സിന്‍ഹയും സഹീറും. കര്‍വൗ ചൗത്തിനോട് അനുബന്ധിച്ച് ഇരുവരും ഉപവാസം ഇരിക്കുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരദമ്പതികളുടെ വിഡിയോ ആണ്. എന്തിനാണ് ഉപവാസം ഇരിക്കുന്നത് എന്ന ചോദ്യത്തിന് സഹീര്‍ രസകരമായ മറുപടിയാണ് നല്‍കിയത്.

പൂക്കള്‍കൊണ്ടുള്ള അലങ്കാര വസ്തുവുമായി കളിക്കുന്ന സൊനാക്ഷിയെ ആണ് വിഡിയോയില്‍ കാണുന്നത്. ഇത് കണ്ട സഹീര്‍ എന്താണ് ചെയ്യുന്നത് എന്ന് സൊനാക്ഷിയോട് ചോദിക്കുന്നു. എനിക്ക് വിശന്നിട്ട് വയ്യെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നുമായിരുന്നു സൊനാക്ഷിയുടെ മറുപടി. തുടര്‍ന്ന് സഹീറിനോട് വിശക്കുന്നുണ്ടോ എന്നും എന്തിനാണ് കര്‍വാ ചൗത്ത് എടുത്തതെന്നും ഭര്‍ത്താവിനോട് ചോദിച്ചു. നിന്റെ മുന്നില്‍ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നീ എന്നെ കൊല്ലും എന്നായിരുന്നു സഹീറിന്റെ മറുപടി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിഡിയോ.

നിങ്ങളെ ഒറ്റയ്ക്ക് പട്ടിണിക്ക് ഇടാത്ത ആളെ കണ്ട് പിടിക്കൂ. അതിന് അവര്‍ പറയുന്ന കാരണം എന്താണെങ്കിലും. ഹാപ്പി കര്‍വാ ചൗത്ത്. ഞങ്ങളുടെ ആദ്യത്തെ- എന്ന അടിക്കുറിപ്പിലാണ് സൊനാക്ഷി വിഡിയോ പങ്കുവച്ചത്. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനു വേണ്ടി ഭാര്യയാണ് സാധാരണ ഉപവാസം ഇരിക്കാറുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now