സുശാന്ത് മരിച്ചത് വിഷാദ രോ​ഗം കാരണം; റിയ ചക്രബർത്തിയ്ക്ക് പങ്കില്ല, കേസ് അവസാനിപ്പിച്ച് സിബിഐ

കേസ് അവസാനിപ്പിച്ചതിന് സിബിഐയോട് ഞങ്ങൾ നന്ദി പറയുന്നു"വെന്ന് റിയ ചക്രബർത്തിയുടെ അഭിഭാഷകൻ പിടിഐയോട് പ്രതികരിച്ചു.

Sushant Singh Rajput
റിയ ചക്രബർത്തി, സുശാന്ത് സിങ് രജ്പുത്ഫെയ്സ്ബുക്ക്
Last Updated :23 March 2025, 7:26 am IST
Edited by :Hima Prakash

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ച് സിബിഐ. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നി​ഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോർട്ട് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ചു. 2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റേത് ആത്മഹത്യ തന്നെയെന്ന് മുംബൈ പൊലീസ് ആദ്യം തന്നെ പ്രാഥമിക നി​ഗമനത്തിൽ എത്തിയിരുന്നു.

സുശാന്തിന്റെ വസതിയിൽ ആരെങ്കിലും അതിക്രമിച്ച് കയറിയതിനുള്ള തെളിവുകൾ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിഷാദ രോ​ഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമിക നി​ഗമനം. മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പും ലഭിച്ചിരുന്നില്ല.

എന്നാൽ മ​ക​ൻ​ കൊ​ല്ല​പ്പെ​ട്ട​താ​ണെ​ന്നും, 15 കോ​ടി രൂ​പ കാ​മു​കി​യും ന​ടി​യു​മാ​യ റി​യ ച​ക്ര​ബർ​ത്തി ത​ട്ടി​യെ​‌ടുത്തെന്നും ​ആരോപിച്ച് പ​രാ​തി​യു​മാ​യി സു​ശാ​ന്തിന്‍റെ പി​താ​വ്​ ബി​ഹാ​ർ പൊ​ലീ​സി​നെ സ​മീ​പി​ച്ച​തോ​ടെ​യാ​ണ്​ കേ​സ്​ സിബിഐ​ക്ക്​ കൈ​മാ​റി​യ​ത്. ഫൊ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​ർ സു​ശാ​ന്തിന്‍റെ ഫ്ലാ​റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും സം​ശ​യാ​സ്​​പ​ദ​മാ​യി ഒ​ന്നും ക​ണ്ടെത്താനായി​ല്ല.

സു​ശാ​ന്തിന്‍റേ​ത്​ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ്​​ ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ സിബിഐക്ക്​ കൈമാറിയത്. "കേസിന്റെ എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ച് കേസ് അവസാനിപ്പിച്ചതിന് സിബിഐയോട് ഞങ്ങൾ നന്ദി പറയുന്നു"വെന്ന് റിയ ചക്രബർത്തിയുടെ അഭിഭാഷകൻ പിടിഐയോട് പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now