പിറന്നാൾ ദിനത്തിൽ തന്നെ വിവാഹനിശ്ചയവും; ചിത്രങ്ങൾ പങ്കുവച്ച് വിശാലും ധൻസികയും

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശാൽ പങ്കുവച്ചിട്ടുണ്ട്.

Vishal
Vishalഇൻസ്റ്റ​ഗ്രാം
Last Updated :29 August 2025, 3:32 pm IST
Edited by :Hima Prakash

തമിഴ് നടൻ വിശാലും നടി സായ് ധൻസികയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. നടൻ തന്നെയാണ് വിവാഹനിശ്ചയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് തങ്ങൾ പ്രണയത്തിലാണെന്ന വിവരം വിശാലും ധൻസികയും പൊതുവേദിയിൽ വച്ച് വെളിപ്പെടുത്തിയത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിശാൽ പങ്കുവച്ചിട്ടുണ്ട്.

വിശാലിന്റെ 47-ാം ജന്മദിനത്തിലാണ് നിശ്ചയം നടന്നതെന്ന പ്രത്യേകതയുമുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പരസ്പരം ചേര്‍ത്ത് പിടിച്ച് ഇരുവരും നില്‍ക്കുന്നതിന്റേയും പരസ്പരം വിരലുകളില്‍ മോതരം അണിയിക്കുന്നതിന്റേയും ചിത്രങ്ങളാണ് വിശാല്‍ പങ്കുവെച്ചത്. ഒപ്പം കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവുമുണ്ട്.

വിവാഹനിശ്ചയ വിവരം പങ്കുവച്ചു കൊണ്ടുള്ള വിശാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകൾ നേർന്ന് കമന്റ് ചെയ്തിരിക്കുന്നത്. 'എന്റെ ജന്മദിനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എനിക്ക് ആശംസകളും ആശിര്‍വാദങ്ങളും ചൊരിഞ്ഞ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി.

സായ് ധന്‍സികയ്‌ക്കൊപ്പം എന്റെ വിവാഹനിശ്ചയം ഇന്ന് നടന്നു എന്ന സന്തോഷവാര്‍ത്ത സന്തോഷപൂര്‍വം അറിയിക്കുന്നു. എല്ലാവരുടേയും അനുഗ്രഹം തേടുന്നു.' - ചിത്രങ്ങള്‍ പങ്കുവെച്ച് വിശാല്‍ കുറിച്ചു. 15 വർഷത്തോളമായി സായ് ധൻസികയും വിശാലും തമ്മിൽ സുഹൃത്തുക്കളാണ്.

2006 ല്‍ പുറത്തിറങ്ങിയ 'മനതോട് മഴൈക്കാലം' എന്ന ചിത്രത്തിലൂടെയാണ് സായ് ധൻസിക അരങ്ങേറ്റം കുറിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സോളോ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സായ് ധൻസിക അഭിനയിച്ചിട്ടുണ്ട്.

News Now

Summary

Cinema News: Tamil Actor Vishal gets engaged to Sai Dhanshika.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates