അവാർഡ് സ്വീകരിച്ചതിന് പിന്നാലെ കങ്കണയെ പ്രശംസിച്ച് താപ്സി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു

കങ്കണ റണാവത്ത്, തപ്സി പന്നു/ ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:42 am IST

News Now

ബോളിവുഡിലെ മികച്ച നടിമാരാണ് കങ്കണ റണാവത്തും താപ്സി പന്നുവും. ഇരുവരുടേയും അഭിനയത്തിനൊപ്പം തന്നെ ശക്തമായ നിലപാടുകളും ചർച്ചയാവാറുണ്ട്. എന്നാൽ ഇവർ പരസ്പരം ശത്രുപക്ഷത്താണ്. പലവട്ടം ഇവർതമ്മിൽ രൂക്ഷമായ വാക്പോരുകളുണ്ടായിട്ടുണ്ട്. രാഷ്ട്രീയവും മറ്റ് നിലപാടുകളും മാറ്റിവച്ചാൽ പരസ്പരം ബഹുമാനിക്കുന്ന അഭിനേതാക്കളാണ് ഇവർ. പരസ്പരം പ്രശംസിക്കുന്ന ഇവരുടെ ട്വീറ്റുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാവുന്നത്. 

അടുത്തിടെ നടന്ന ഫിലിം ഫെയറിൽ മികച്ച നടിക്കുള്ള അവാർഡ് താപ്സി പന്നുവിനായിരുന്നു. തപ്പഡിലെ പ്രകടനമാണ് താരത്തെ മികച്ച നടിയാക്കിയത്. അവാർഡ് സ്വീകരിച്ചതിന് പിന്നാലെ കങ്കണയെ പ്രശംസിച്ച് താപ്സി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. തന്റെ പ്രകടനം കൊണ്ട് അതിരുകൾ ഭേദിക്കുന്ന നടിയാണ് കങ്കണ എന്നാണ് താരം പറഞ്ഞത്. 

അതിരുകള്‍ ഭേദിക്കുന്നതിന് നന്ദി കങ്കണ. ഓരോ വര്‍ഷവും നിങ്ങള്‍ നിങ്ങളുടെ അഭിനയത്തിന്റെ അളവുകോല്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്- താപ്സി പറഞ്ഞു. കൂടാതെ തനിക്കൊപ്പം മത്സരരം​ഗത്തുണ്ടായിരുന്ന ദീപിക പദുക്കോൺ, ജാൻവി കപൂർ, വിദ്യ ബാലൻ എന്നിവർക്കും താരം നന്ദി പറഞ്ഞു. ഇത് കങ്കണയുടെ ആരാധകർക്കിടയിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് ഈ വാക്കുകൾക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രം​ഗത്തെത്തിയത്. "നന്ദി താപ്സി പന്നു, ഫിലിം ഫെയർ പുരസ്കാരം നീ അർഹിക്കുന്നതാണ്, നിന്നേക്കാൾ മറ്റാരും അത് അർഹിക്കുന്നില്ല" എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates