News Now
സിനിമ സൂപ്പര്‍ഹിറ്റായതിന്റെ സന്തോഷത്തില്‍ സംവിധായകന് സൂപ്പര്‍ സമ്മാനവുമായി നിര്‍മാതാവ്. ആര്യയെ നായകനാക്കി ഒരുക്കിയ ടെഡിയുടെ സംവിധായകന്‍ ശക്തി സൗന്ദര്‍ രാജനെ തേടിയാണ് സമ്മാനമെത്തിയത്. ആഡംബര കാറാണ് ടൈഡിയുടെ നിര്‍മാതാവായ ഗ്നാനവേല്‍ രാജ ശക്തിക്ക് സമ്മാനിച്ചത്. കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ശക്തി സൗന്ദര്‍ രാജ തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
അമ്പരപ്പിക്കുന്ന സമ്മാനം
ടെഡി എനിക്ക് എന്നും വളരെ സ്‌പെഷ്യല്‍ സിനിമയായിരിക്കും. വിസ്മയിപ്പിക്കുന്ന പ്രവൃത്തിയിലൂടെ അത് കൂടുതല്‍ സ്‌പെഷ്യല്‍ ആക്കിയതിന് ഗ്നാനവേല്‍ രാജയ്ക്ക് നന്ദി. നിങ്ങളുടെ ചിന്തയും പ്രവൃത്തിയുമെല്ലാം എപ്പോഴും വലുതായിരിക്കും.- ശക്തി സൗന്ദര്‍ രാജന്‍ കുറിച്ചു. സൂപ്പര്‍ഹിറ്റ് സിനിമ സമ്മാനിച്ചത് ഗ്നാനവേല്‍ രാജയുടെ നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീന്‍ ശക്തിയ്ക്ക് നന്ദി പറഞ്ഞിട്ടുണ്ട്.
#Teddy will always be a special film for me. Thank you @kegvraja for this wonderful gesture to make it more special! You're thoughts and actions have always been big and generously abundant sir! @StudioGreen2 pic.twitter.com/y3o0EopZXe
â Shakti Soundar Rajan (@ShaktiRajan) October 18, 2021
ആര്യയും സയേഷയും ഒന്നിച്ച ടെഡി
ആര്യയും സയേഷയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ടെഡി ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് റിലീസായത്. ടെഡി ബിയറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. അനിമേഷന്‍ ഡ്രാമയായി പുറത്തെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് നേടിയത്. ശക്തി സൗന്ദര്‍ രാജയുടെ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായിരുന്നു ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





