
News Now
'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

'അടുത്ത സമരം സർപ്രൈസ്', പിണറായിയുടെ വാദങ്ങളെ പിന്തുണച്ച് സർക്കാർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നടന് വിജയ് നയിക്കുന്ന ടിവികെ തമിഴ്നാട്ടില്‍ ചരിത്ര വിജയം കുറിക്കുമ്പോള്‍ ചര്‍ച്ചയായി മാറുകയാണ് 'തര്ക്കുറി' പ്രയോഗവും. വിജയ് നേടിയ വിജയത്തെ അഭിനന്ദിച്ചു കൊണ്ടുള്ള നടി അംബികയുടെ പ്രതികരണം ആ ചര്‍ച്ചകള്‍ വ്യക്തമാക്കുന്നതായിരുന്നു. 'ഇന്ന് മുതല്‍ ആരും തര്ക്കുറി എന്ന വാക്ക് ഉപയോഗിക്കരുത്. അത് ഉപയോഗിച്ചവര്‍ക്ക് നാണക്കേടാണ്'' എന്നാണ് അംബിക കുറിച്ചത്.
തന്റെ ആരാധകരേയും അണികളേയും പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് വിജയ് ഇന്നത്തെ വിജയത്തിലൂടെ നല്‍കിയിരിക്കുന്നത്. വിജയ്യ്ക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ടിവികെയുടെ പ്രവര്‍ത്തകരേയും അധിക്ഷേപിക്കാനായി നേരത്തെ ഡിഎംകെയുടെ അണികള്‍ ഉപയോഗിച്ചിരുന്ന പ്രയോഗമായിരുന്നു നിരക്ഷകര്‍ എന്നര്‍ത്ഥം വരുന്ന തര്ക്കുറി എന്ന വാക്ക്.
വിജയ്യുടെ ആരാധകരും പാര്‍ട്ടി അണികളും അക്ഷരാഭ്യാസമില്ലാത്തവരാണെന്നും ഒപ്പിന് പകരം വിരലടയാളം പതിപ്പിക്കുന്നവരാണെന്നും, രാഷ്ട്രീയ വിദ്യാഭ്യാസമില്ലാത്തവരാണെന്നുമായിരുന്നു എതിരാളികളുടെ പരിഹാസം. ഇതിനെതിരെ നേരത്തെ വിജയ് തന്നെ രംഗത്തെത്തുകയുണ്ടായി. കാഞ്ചീപുരത്ത് അടച്ചിട്ട മറുയില് നടന്ന യോഗത്തിലാണ് തര്ക്കുറി അധിക്ഷേപങ്ങള്‍ക്ക് വിജയ് മറുപടി നല്‍കിയത്.
''നിങ്ങള്‍ തര്ക്കുറികള് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നവര്‍ തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവി മാറ്റാന്‍ പോവുകയാണ്'' എന്നാണ് വിജയ് പറഞ്ഞത്. ''ജനങ്ങള്‍ നിങ്ങള്‍ക്ക് തര്ക്കുറികളാണോ? അതേ ജനങ്ങളുടെ വോട്ട് വാങ്ങാന്‍ പോകുന്ന ഞങ്ങള്‍ തര്ക്കുറികളാണെങ്കില്, അതേ ജനങ്ങളുടെ വോട്ട് തന്നെയല്ലേ ഇത്രയും നാള് നിങ്ങളും വാങ്ങിയത്? അപ്പോള്‍ നിങ്ങളോ? ജനങ്ങളോടുള്ള നിങ്ങളുടെ മര്യാദയും നന്ദിയും ഇതാണോ? ഈ തര്ക്കുറികള് നിങ്ങളുടെ രാഷ്ട്രീയത്തെ തന്നെ ചോദ്യം ചിഹ്നമാക്കും'' എന്നും വിജയ് പറഞ്ഞിരുന്നു.
ഇന്നിതാ എതിരാളികള്‍ നിരക്ഷകരെന്ന് വിളിച്ച് അധിക്ഷേപിച്ചവര്‍ വിജയ്യേയും ടിവികെയേയും തമിഴ്നാടിന്റെ തലപ്പത്തേക്ക് നയിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് തമിഴകത്ത് വിജയ്യുടെ തേരോട്ടം. 105 സീറ്റുകളിലാണ് ടിവികെയുടെ മുന്നേറ്റം.ഡിഎംകെ 72 സീറ്റുകളിലാണ് മുന്നേറുന്നത്. എഐഎഡിഎംകെ 57 സീറ്റുകളിലും മുന്നേറുന്നുണ്ട്.
Summary
Tharkuri tag back fired for DMK. As Vijay fans and TVK workers leads the actor to victory.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





