സെലിബ്രിറ്റികള്‍ റിലീസ് ചെയ്യുക എന്ന പതിവിന് വിപരീദമായി പ്രേക്ഷകര്‍ക്കും ട്രെയിലര്‍ പുറത്തുവിടാനുള്ള അവസരം ഇതിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കി

വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 8:58 am IST

News Now

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധനുഷ്- കാര്‍ത്തിക് നരേന്‍ ചിത്രം  മാരന്‍ ഒടിടി റിലീസിന്. മാര്‍ച്ച് 11ന് ഡിസ്‌നി-ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ധനുഷും മാളവിക മോഹനും ഒന്നിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ്. 

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.. ട്വിറ്റര്‍ അണ്‍ ലോക്ക് ഫീച്ചറിലൂടെ ആദ്യമായി ട്രെയിലര്‍ പങ്കുവയ്ക്കുന്ന തമിഴ് ചിത്രമായി മാരന്‍ മാറിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.  

സെലിബ്രിറ്റികള്‍ റിലീസ് ചെയ്യുക എന്ന പതിവിന് വിപരീദമായി പ്രേക്ഷകര്‍ക്കും ട്രെയിലര്‍ പുറത്തുവിടാനുള്ള അവസരം ഇതിലൂടെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കി. 

സത്യ ജ്യോതി ഫിലിംസിന്റെ ബാനറല്‍ സെന്തില്‍ ത്യാഗരാജന്‍, അര്‍ജുന്‍ ത്യാഗരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം. സമുദ്രക്കനി, കൃഷ്ണകുമാര്‍,ആടുകളം നരേന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates