
'മുഖ്യമന്ത്രി വരുന്ന സദസ്സില്‍ മാന്യമായ വസ്ത്രം ധരിക്കണം'; യുവനടിക്കെതിരെ തെസ്നി ഖാന്
മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോയെടുക്കുന്ന വിഡിയോയുടെ കമന്റിലൂടെയാണ് തെസ്നി ഖാന്റെ പ്രതികരണം

മുഖ്യമന്ത്രി വിഡി സതീശനൊപ്പം പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ യുവനടിക്കെതിരെ നടി തെസ്നി ഖാന്. പുതുമുഖ നടി ഐശ്വര്യ ചന്ദ്രന് മുഖ്യമന്ത്രിയ്ക്കൊപ്പം ഫോട്ടോയെടുക്കുന്ന വിഡിയോയുടെ കമന്റിലൂടെയാണ് തെസ്നി ഖാന്റെ പ്രതികരണം. മുഖ്യമന്ത്രി വരുന്ന സദസില്‍ മാന്യമായി വസ്ത്രം ധരിച്ച് വരണമെന്നാണ് തെസ്നി ഖാന് പറഞ്ഞത്.
''എനിക്ക് പലപ്പോഴും തോന്നുന്ന ഒരു കാര്യമാണ് തെറ്റാണോ ശരിയാണോ എന്ന് അറിയില്ല. ഇപ്പോഴത്തെ ജനറേഷന് പിള്ളേര്‍ക്ക് എങ്ങനെ വേണമെങ്കിലും നടക്കാം അതിനുള്ള പെര്‍മിഷനും അവകാശവും ഉണ്ട്. പക്ഷേ ഒരു മുഖ്യമന്ത്രി വരുന്ന സദസ്സില്‍, ഒരു നല്ല സ്റ്റാന്‍ഡേര്‍ഡ് ഉള്ള സദസ്സില്‍ മാന്യമായി ഡ്രസ്സ് ധരിച്ചവരുകയാണെങ്കില് അതൊരു നല്ല കാര്യമായിരുന്നു'' എന്നായിരുന്നു തെസ്നി ഖാന്റെ കമന്റ്.
പിന്നാലെ തെസ്നി ഖാനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേരാണ് എത്തിയത്. 'ഇതാണോ ഇപ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നം? നാട് മൊത്തം വെള്ളം കേറി ജനങ്ങള്‍ മൊത്തം ബുദ്ധിമുട്ട് നേരിടുന്ന ഈ സാഹചര്യത്തില്‍, ഇന്‍സ്റ്റയില്‍ ഒരു പോസ്റ്റ് ഇട്ടു അതിനു മഴയുടെ ബിജിഎം കേറ്റി ഉദ്ഘാടനത്തിനും വിരുന്നിനും പോകുന്നത് ഒരു പ്രശ്നം അല്ല. ഒരു മുഖ്യന്, അയാള്‍ക്കു ബോധം ഇല്ല. അത് ആര്‍ക്കും പ്രശ്നം അല്ല. അതില്‍ പങ്കെടുക്കുന്ന ആളുകളുടെ ഡ്രസ്സിന്റെ അളവ് ആണ് പ്രശ്നം' എന്നായിരുന്നു ഒരാളുടെ പ്രതികരണം.
'ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയില്‍ ചേച്ചി അഭിനയിച്ച കാര്യം വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്, അവരുടെ വസ്ത്രം നല്ല സ്റ്റാന്‍ഡേര്‍ഡ് അല്ല എന്ന് തോന്നുന്ന നോട്ടം ആണ് പ്രശ്നം' എന്നും ചിലര്‍ പറയുന്നു. കൊച്ചിയിലെ ഒരു സ്വര്‍ണക്കടയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രിയും നടിയും. പരിപാടിയില്‍ നിന്നുള്ള വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ജോജു ജോര്‍ജ് ഒരുക്കുന്ന പരിപാടി എന്ന സിനിമയുടെ നായികയാണ് ഐശ്വര്യ ചന്ദ്രന്. സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ് ഐശ്വര്യ ചന്ദ്രന്.
WHAT TO READ NEXT

ഹാഷിറിനൊപ്പം ചന്തു സലിംകുമാറും ലുക്മാനും; 'ഞൊടി' ടൈറ്റിൽ പോസ്റ്റർ
News Now
ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

വെറും 18 പന്ത്, 50 റണ്‍സ്; അതിവേഗം അഭിഷേക്!

Jantar Mantar Protest: ഡൽഹി പൊലീസ് മർദനം; കേരളത്തില്‍ എസ്എഫ്ഐ പ്രതിഷേധം
Summary
Thesni Khan asks slams Aiswaria Chandran for her not dressing properly for a inaguration with CM VD Satheesan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

ഒരു വര്‍ഷം കൊണ്ട് 2490 കോടിയുടെ ഇടിവ്; ഷാരൂഖ് ഖാന്റെ സ്വത്തിന് സംഭവിച്ചതെന്ത്? എന്നിട്ടും ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്!


