വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്‌ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് 'ഞൊടി'യുടെ ടൈറ്റിൽ പോസ്റ്റർ.

Njodi
NjodiSource by : ഇൻസ്റ്റ​ഗ്രാം
Last Updated :2 August 2026, 3:35 pm IST
Guest Author :Hima Prakash

News Now

'വാഴ 2'വിന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം 'ഞൊടി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും ഒപ്പം മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് 'ഞൊടി' നിർമ്മിക്കുന്നത്. വാഴ, എക്കോ, വാഴ 2 എന്നീ മെഗാ ഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് 'ഞൊടി' തിയറ്ററുകളിലെത്തിക്കും.

വ്യത്യസ്തമായ ഡിസൈനും കൗതുകം ജനിപ്പിക്കുന്ന ടാഗ്‌ലൈനും കൊണ്ട് വളരെ വേഗം ശ്രദ്ധ നേടുകയാണ് 'ഞൊടി'യുടെ ടൈറ്റിൽ പോസ്റ്റർ. പോസ്റ്ററിൽ കാണുന്ന "Looping Soon!" എന്ന സൂചനയും "One More Time" എന്ന ടാഗ്‌ലൈനും സിനിമ ഒരു ടൈം-ലൂപ്പ് കഥയാണോ എന്ന ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പി ആർ ഒ- എ എസ് ദിനേശ്.

Summary

Hashir upcoming movie Njodi title poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics