രാജ് ബി ഷെട്ടിയുടെ മലയാള അരങ്ങേറ്റം കൂടിയായിരുന്നു ടർബോ.

turbo
ടർബോ
Last Updated :3 June 2024, 12:11 pm IST

News Now

മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിലെത്തിയ ടർബോയുടെ ആക്ഷൻ രം​ഗങ്ങളുടെ ബിടിഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. പൊലീസ് സ്റ്റേഷനിൽ വച്ചുള്ള ആക്ഷൻ രം​ഗങ്ങളുടെ വീഡിയോയാണ് പുറത്തുവന്നത്. വളരെ അനായാസമായി ഫൈറ്റ് ചെയ്യുന്ന മമ്മൂട്ടിയേയാണ് വീഡിയോയിൽ കാണാനാവുക. ടർബോ തിയറ്ററിലെത്തിയതിന് പിന്നാലെ ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾ മമ്മൂട്ടി ഡ്യൂപ് ഉപയോ​ഗിച്ചാണ് ചെയ്തതെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു.

എന്നാൽ ഇത്തരം പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വീഡിയോ. ചിത്രത്തിന്റെ മേക്കിങ് വീഡിയോ മുൻപും പുറത്തുവന്നിരുന്നു. കാർ ചെയ്സിങ് സീനുകളും കിടിലൻ ആക്ഷൻ രം​ഗങ്ങളും തന്നെയായിരുന്നു ടർബോയുടെ പ്രധാന ഹൈലൈറ്റ്. മമ്മൂട്ടിയ്ക്കൊപ്പം രാജ് ബി ഷെട്ടിയും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തി.

രാജ് ബി ഷെട്ടിയുടെ മലയാള അരങ്ങേറ്റം കൂടിയായിരുന്നു ടർബോ. സുനിൽ, ശബരീഷ് വർമ്മ, അഞ്ജന ജയപ്രകാശ്, ബിന്ദു പണിക്കർ‌, കബീർ ദുഹാൻ സിങ്, നിരഞ്ജന അനൂപ് തുടങ്ങിയവരും ടർബോയിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടിക്കമ്പനി നിർമ്മിച്ച ചിത്രം ഇതിനോടകം തന്നെ മികച്ച ബോക്സോഫീസ് കളക്ഷനും നേടി. പോക്കിരി രാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിച്ചെത്തിയ ചിത്രം കൂടിയാണ് ടർബോ. ജോസ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates