അര്‍ജുന്‍ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം

Unni Mukundan's film 'Get Set Baby' to release worldwide
ഗെറ്റ് സെറ്റ് ബേബി
Last Updated :19 February 2025, 12:11 pm IST

News Now

പാന്‍ ഇന്ത്യന്‍ ഹിറ്റ് മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന സിനിമയാണ് 'ഗെറ്റ് സെറ്റ് ബേബി'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

ഒരു ഫീല്‍ ഗുഡ് ഇമോഷണല്‍ സിനിമയാകും ഗെറ്റ് സെറ്റ് ബേബി എന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. അര്‍ജുന്‍ എന്ന ഗൈനക്കോളജിസ്റ്റും അയാളുടെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം ഫെബ്രുവരി 21ന് വേള്‍ഡ് വൈഡ് റിലീസിനെത്തും. നിഖില വിമലാണ് നായിക. സെന്‍സറിങ്ങില്‍ ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ചിത്രത്തിലെ ആദ്യ ഗാനവും ഇപ്പോഴും ട്രെന്‍ഡിങ് ലിസ്റ്റിലുണ്ട്. 'മനമേ ആലോലം' എന്ന ഹൃദയഹാരിയായ മെലഡി ഗാനം ആലപിച്ചിരിക്കുന്നത് കപില്‍ കപിലനും ശക്തിശ്രീ ഗോപാലനും ചേര്‍ന്നാണ്.

ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു ഐ വി എഫ് സ്‌പെഷ്യലിസ്റ്റ് ആയാണ് വേഷമിടുന്നത്. ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അദ്ദേഹം കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്നു. കോഹിനൂറിന് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ആധുനിക ജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളും ഇടകലര്‍ത്തി കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടല്‍ ഫാമിലി എന്റര്‍ടെയിനറായിരിക്കും 'ഗെറ്റ് സെറ്റ് ബേബി' എന്നാണ് പ്രോമോയും ഗാനങ്ങളും സൂചിപ്പിക്കുന്നത്.

ചെമ്പന്‍ വിനോദ്, ജോണി അന്റണി, ശ്യാം മോഹന്‍, അഭിരാം രാധാകൃഷ്ണന്‍, സുധീഷ്, കൃഷ്ണ പ്രസാദ്, ദിനേശ് പ്രഭാകര്‍, ഭഗത് മാനുവല്‍, ദിലീപ് മേനോന്‍, വിജയ് ജേക്കബ്. സുരഭി ലക്ഷ്മി, മുത്തുമണി, പുണ്യ എലിസബത്ത്, ഷിബില ഫറ, മീര വാസുദേവ്, വര്‍ഷ രമേഷ്, ജുവല്‍ മേരി, ഗംഗ മീര, അതുല്യ ആഷാടം, കെ പി എ സി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജീവ് സോമന്‍, സുനില്‍ ജയിന്‍, പ്രക്ഷാലി ജെയിന്‍ എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാവുന്നു. ഇവരുടെ ആദ്യസംരംഭമാണ് ഗെറ്റ് സെറ്റ് ബേബി.

തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ് ഗെറ്റ് സെറ്റ് ബേബിയുടെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ആര്‍ഡിഎക്‌സിന് ശേഷം അലക്‌സ് ജെ പുളിക്കല്‍ ഛായാഗ്രഹണം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.

സഹനിര്‍മ്മാതാക്കള്‍: പരിധി ഖാന്‍ഡെല്‍വാള്‍, അഡ്വ: സ്മിത നായര്‍, സാം ജോര്‍ജ്, എഡിറ്റിംഗ്: അര്‍ജു ബെന്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ കെ ജോര്‍ജ്, വസ്ത്രാലങ്കാരം: സമീറാ സനീഷ്. പ്രൊഡക്ഷന്‍ കട്രോളര്‍: പ്രണവ് മോഹന്‍. പ്രമോഷന്‍ കണ്‌സള്‍ട്ടന്റ് : വിപിന്‍ കുമാര്‍ വി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈന്‍: ശ്രീ ശങ്കര്‍, സൗണ്ട് മിക്‌സ്: വിഷ്ണു പി സി, സ്റ്റില്‍സ്: ബിജിത് ധര്‍മ്മടം, ഡിസൈന്‍സ്: യെല്ലോ ടൂത്ത്‌സ്, പി ആര്‍ ഒ: എ എസ് ദിനേശ്, നോര്‍ത്ത് ഇന്ത്യന്‍ റിലീസ്: പെന്‍ മരുദാര്‍, ഓവര്‍സീസ് റൈറ്‌സ്: ഫാര്‍സ് ഫിലിംസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates