
മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും
ജൂഡ് ആന്തണി ജോസഫ് ആണ് 'തുടക്കം' സംവിധാനം ചെയ്യുന്നത്.

ആലപ്പുഴ: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയയും. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനുഗ്രഹം തേടി. വിസ്മയ കേന്ദ്ര കഥാപാത്രമായെത്തുന്ന 'തുടക്കം' നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും ക്ഷേത്രത്തിൽ ദർശനം നടത്തിയത്.
ജൂഡ് ആന്തണി ജോസഫ് ആണ് 'തുടക്കം' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.
സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ഗണേഷ് കുമാർ, അശ്വിൻ, കോട്ടയം രമേഷ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഖിൽ ജോർജ്, ജോമോൻ ടി ജോൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജേക്സ് ബിജോയ് ആണ് സംഗീതം. ചമൻ ചാക്കോ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. '2018' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Vismaya and Suchitra visit Mannarasala Nagaraja Temple.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'തുടക്കം' ഗംഭീരമാക്കി, ഇനി അടുത്തതിലേക്ക്; വിസ്മയ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ചു

ഭൂമി സംബന്ധമായ ദോഷങ്ങൾക്ക് പരിഹാരം, ഭൂമിയെ രക്ഷിച്ചതിന് സ്മരിക്കുന്ന ദിനം; അറിയാം കേരളത്തിലെ പ്രധാന വരാഹ ക്ഷേത്രങ്ങൾ



