
'സുലു, ഞാന്‍ ഇവനോട് പിണങ്ങിയത് ഈ പൊട്ടനൊഴികെ ബാക്കിയെല്ലാവര്‍ക്കും മനസിലായി'; മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സിദ്ദീഖ്
മമ്മൂക്ക ചീത്ത പറഞ്ഞാല്‍ എന്താ? എനിക്ക് മമ്മൂക്കയെ പേടിയുമില്ല.

മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് പല താരങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരുകയും അതുപോലെ തന്നെ അലിയുകയും ചെയ്യുമെന്നാണ് മമ്മൂട്ടിയെ അടുത്തറിയുന്നവരെല്ലാം പറയുന്നത്. മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ സിദ്ദീഖ് . ഇരുവരും ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ദേഷ്യപ്പെട്ടാലും മമ്മൂട്ടിയെ തനിക്ക് പേടിയില്ലെന്നാണ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സിദ്ദീഖ് പറഞ്ഞത്. ആ വാക്കുകളിലേക്ക്:
മമ്മൂക്കയെ എനിക്ക് പേടിയില്ല. സംഘടനയുടെ മീറ്റിങ് നടക്കുമ്പോഴും റിഹേഴ്‌സല്‍ നടക്കുമ്പോഴുമൊക്കെ മമ്മൂക്കയോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെയാണ് ഏല്‍പ്പിക്കുക. ഞാന്‍ പോയി പറയും. എനിക്ക് പേടിയില്ല. കാരണം ചീത്ത പറഞ്ഞാലും മമ്മൂക്കയല്ലേ പറയുന്നത്. മമ്മൂക്ക ചീത്ത പറയുന്നത് തന്നെ നമുക്കൊരു ഗമ അല്ലേ. മമ്മൂക്ക ചീത്ത പറഞ്ഞാലല്ല, പേര് പറഞ്ഞാല്‍ ദേഷ്യത്തിലാണെന്ന് മനസിലാവുക. അല്ലെങ്കില്‍ എടാ എന്നെ വിളിക്കൂ. സിദ്ധീഖേ എന്ന് വിളിച്ചാല്‍ ദേഷ്യമാണ്. പക്ഷെ ഞാന്‍ അതും ആസ്വദിക്കും. മമ്മൂക്ക വഴക്ക് പറഞ്ഞുവെന്ന് കരുതി നമുക്ക് മമ്മൂക്കയോട് പെണങ്ങി നടക്കാന്‍ ആകില്ലല്ലോ.
ഒരിക്കല്‍ ഞാന്‍ എന്തോ തമാശ പറഞ്ഞു. മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. എനിക്കത് മനസിലായതുമില്ല. മമ്മൂക്കയ്ക്ക് കഴിക്കാനുള്ള ചോറ് കൊണ്ടു വച്ചു. എന്തോ പ്രത്യേക അരി കൊണ്ടുള്ള ചോറാണ് മമ്മൂക്കയ്ക്ക് വേണ്ടിയുണ്ടാക്കുന്നത്. ഞാന്‍ അതില്‍ നിന്നും കുറച്ച് ചോറെടുത്തു. മമ്മൂക്ക ആ ചോറ് മുഴുവന്‍ എന്റെ പാത്രത്തിലേക്ക് ഇട്ടു. മമ്മൂക്കയ്ക്ക് വേണ്ടേ എന്ന് ഞാന്‍ ചോദിച്ചു. എനിക്ക് വേണ്ട, നീ കഴിച്ചോ എന്ന് പറഞ്ഞു. ഞാന്‍ മീന്‍ കറിയൊക്കെ ഒഴിച്ച് വയറു നിറയെ കഴിച്ചു.
തമിഴ്‌നാട്ടില്‍ എവിടെയോ ആണ് ഷൂട്ടിങ്. ഞങ്ങളെല്ലാം ഒരു വില്ലയിലാണ് താമസിക്കുന്നത്. വൈകുന്നേരം കുളിയൊക്കെ കഴിഞ്ഞ് ഞാന്‍ മമ്മൂക്കയുടെ മുറിയിലേക്ക് ചെന്നു. സുലു ഇത്തയും ഉണ്ട്. ഞാന്‍ ചെന്ന് വര്‍ത്തമാനമൊക്കെ പറഞ്ഞിരിക്കുകയാണ്. അപ്പോള്‍ മമ്മൂക്ക ഇത്തയോട്, സുലു ഇവന്‍ ഇന്നൊരു തമാശ പറഞ്ഞു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഇവനോട് പിണങ്ങി. അത് ഈ പൊട്ടന്‍ ഒഴികെ സെറ്റിലെ ബാക്കിയെല്ലാവര്‍ക്കും മനസിലായി എന്നു പറഞ്ഞു. എനിക്ക് മനസിലായില്ല മമ്മൂക്ക എന്നോട് ദേഷ്യപ്പെട്ടതാണെന്ന്. എനിക്കത് അതൊരു വിഷയമേയല്ല. മമ്മൂക്ക ചീത്ത പറഞ്ഞാല്‍ എന്താ? എത്രയോ തവണ പറഞ്ഞിരിക്കുന്നു. എനിക്ക് അതൊരു വിഷയമേയല്ല. അതുകൊണ്ട് എനിക്ക് മമ്മൂക്കയെ പേടിയുമില്ല.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Siddique recalls getting scolded by Mammootty. Says he is not scared of the the megastar.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന് വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

'അടുത്തിരുന്നത് രജനികാന്ത് ആണെന്ന് അറിയില്ലായിരുന്നു'; ഫോട്ടോയെടുത്തപ്പോള്‍ കൈ വിറയ്ക്കുന്നത് കണ്ട് അദ്ദേഹം പറഞ്ഞത്: കയാദു ലോഹര്‍


