
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ഹണി റോസിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന നിലയില് ആരാധകര് കാത്തിരുന്ന ചിത്രമായിരുന്നു റേച്ചല്. 20 വര്ഷത്തെ സിനിമ ജീവിതത്തില് ഹണി റോസ് ടൈറ്റില് റോളിലെത്തുന്ന ചിത്രം. നാളിതുവരെ ഹണി റോസ് ചെയ്ത കഥാപാത്രങ്ങളില് നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രവും പരിസരവും. എന്നാല് റിലീസ് ചെയ്യാന് ഒരു ദിവസം മാത്രം ബാക്കി നില്ക്കെ റേച്ചലിന്റൈ റിലീസ് മാറ്റിവെക്കുകയായിരുന്നു.
ഹണി റോസ് ഇറച്ചിവെട്ടുകാരിയായി എത്തുന്ന സിനിമയുടെ ട്രെയ്ലറും പാട്ടുകളുമെല്ലാം ആരാധകരില് പ്രതീക്ഷ ജനിപ്പിച്ചതായിരുന്നു. പോയ വര്ഷം അവസാനത്തോടെ, ഡിസംബര് 12 നായിരുന്നു സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല് ഡിസംബര് 11 ന് ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുന്നതായി അണിയറ പ്രവര്ത്തകര് അറിയിക്കുകയായിരുന്നു.
''വിഷമിക്കേണ്ട, പുതിയൊരു തിയ്യതി ഉടനെ അറിയിക്കും. നിങ്ങളുടെ പിന്തുണയ്ക്കും ക്ഷമയ്ക്കും ഒരുപാട് നന്ദി. റേച്ചലിന്റെ വിശേഷങ്ങള് നിങ്ങളുമായി പങ്കിടാന് ഞങ്ങള് ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ്'' എന്നാണ് റിലീസ് മാറ്റിവച്ചു കൊണ്ട് അണിയറ പ്രവര്ത്തകര് പറഞ്ഞത്. ക്രിസ്മസ് റിലീസായി സിനിമയെത്തുമായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. 2026 മാര്ച്ച് അവസാനത്തിലേക്ക് എത്തുമ്പോഴും റേച്ചലിന്റെ റിലീസ് അനശ്ചിതത്വത്തില് തുടരുകയാണ്.
ഹണി റോസിന്റെ കരിയറിലെ വേറിട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ സംവിധാനം ആനന്ദിനി ബാലയായിരുന്നു. സംവിധായകന് എബ്രിഡ് ഷൈന് ചിത്രത്തിന്റെ സഹരചയിതാവുമായിരുന്നു. ബാബുരാജ്, റോഷന് ബഷീര്, ജാഫര് ഇടുക്കി, കലാഭവന് ഷാജോണ്, തുടങ്ങിയവരും ചിത്രത്തിലുണ്ടായിരുന്നു.
ട്രെയ്ലറിലെ ഹണി റോസിന്രെറ മേക്കോവറും ആക്ഷനുമൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിന് പുറമെ, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലുമായി പാന് ഇന്ത്യന് ചിത്രമായി ഒരുക്കിയ ചിത്രമായിരുന്നു റേച്ചല്. റേച്ചല് എന്ന് തീയേറ്ററിലേക്ക് എത്തുമെന്ന ആശങ്കയിലാണ് ഹണി റോസിന്റെ ആരാധകര്.
Summary
What happened to Honey Rose starrer Rachel? The movie was postponed just a day before the release.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





