ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദിയെന്നും ലോകേഷ് കൂട്ടിച്ചേർത്തിട്ടുണ്ട്.

Coolie
സത്യരാജിന് ആശംസകളുമായി ലോകേഷ്Source by : എക്സ്
Last Updated :3 October 2024, 4:11 pm IST

News Now

പ്രഖ്യാപനം മുതൽ തന്നെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ കൂലി. രജിനികാന്തും ലോകേഷും ഒന്നിക്കുന്നതു കൊണ്ട് തന്നെ കിടിലൻ സിനിമ തന്നെയായിരുക്കുമെന്ന് പ്രേക്ഷകർക്കും ആരാധകർക്കും ഉറപ്പാണ്. ചിത്രത്തിൽ സത്യരാജും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. നീണ്ട 38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജിനികാന്തും നേർക്കുനേർ എത്തുകയാണ് കൂലിയിലൂടെ.

രാജശേഖർ എന്ന കഥാപാത്രമായാണ് സത്യരാജ് ചിത്രത്തിലെത്തുക. സത്യരാജിന്റെ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് മനോഹരമായ പിറന്നാൾ ആശംസകൾ കൂടി നേരുകയാണ് ലോകേഷ്. കൂലിയിൽ സത്യരാജിനൊപ്പം പ്രവർത്തിക്കുന്നത് മറക്കാൻ കഴിയാത്ത ഒരു അനുഭവമാണെന്നും, ഇത് തനിക്ക് ഒരു പഠന യാത്ര കൂടിയാണെന്നും ലോകേഷ് സോഷ്യൽ മീഡിയയിൽ കുറിച്ചു.

സത്യരാജ് സാറിന് ജന്മദിനാശംസകൾ നേരുന്നു, ഞങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുന്നതിന് നന്ദിയെന്നും ലോകേഷ് കൂട്ടിച്ചേർത്തിട്ടുണ്ട്. ആക്ഷൻ ഡ്രാമയായാണ് കൂലിയൊരുങ്ങുന്നത്. മലയാളത്തിൽ നിന്ന് നടൻ സൗബിൻ ഷാഹിറും കൂലിയിലെത്തുന്നുണ്ട്.

ദയാൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നത്. നാഗാർജുന, ഉപേന്ദ്ര, ശ്രുതി ഹാസൻ, തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സണ് പിക്ചേഴ്സിന്റെ ബാനറില് കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates