'എന്തൊരു ടോർച്ചർ ആണിത്, മോശം എന്നല്ല ദുരന്തം തന്നെ! ഗീതു എന്താണീ ചെയ്ത് വച്ചിരിക്കുന്നേ? ' യഷിന്റെ 'ടോക്സിക്' എക്സ് പ്രതികരണം

ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരുന്നു യഷ് എത്തിയത്.

Toxic
Toxicവിഡിയോ സ്ക്രീൻഷോട്ട്
Edited by :Hima Prakash
Last Updated :26 ഓഗസ്റ്റ് 2026, 12:17 pm IST

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ വൻ ഹൈപ്പോടെ കാത്തിരുന്ന യഷ് ചിത്രം 'ടോക്സിക്' തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ​ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ആദ്യ ഷോയ്ക്ക് പിന്നാലെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരുന്നു യഷ് എത്തിയത്.

എന്നാല്‍ പ്രതീക്ഷകളുടെ പകുതി പോലും 'ടോക്‌സിക്കി'ന് നിറവേറ്റാന്‍ സാധിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളാണ് സിനിമ കണ്ടവർ ഒന്നടങ്കം പറയുന്നത്. മൂന്നര മണിക്കൂറോളമുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യമാണ് പ്രധാന വില്ലനെന്നും തിയറ്ററുകളില്‍ 'ടോക്‌സിക്' ഒരു ടോര്‍ച്ചറായി അനുഭവപ്പെട്ടു എന്നുമാണ് പലരും എക്സിൽ കുറിക്കുന്നത്.

'ടോക്‌സിക്കി'ല്‍ സ്റ്റൈലിഷ് ലുക്കിലാണ് യഷ് പ്രത്യക്ഷപ്പെടുന്നതെങ്കിലും അതിനപ്പുറത്തേക്ക് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന കാര്യമായ ഒന്നും തന്നെ ചിത്രത്തിലില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു. പല രംഗങ്ങളും അനാവശ്യമായി തോന്നിയെന്നും കൈ വെട്ടലും കാല്‍ വെട്ടലും അടക്കം പല വയലന്‍സ് രംഗങ്ങളും കുത്തിക്കയറ്റിയത് അരോചകരമായെന്നും' ചിലർ കുറിച്ചു.

ചിത്രത്തില്‍ സ്ത്രീകളെ ഒബ്‌ജെക്ടിഫൈ ചെയ്തതിനെതിരെയും കമന്റുകളുണ്ട്. 'കെജിഎഫിന്റെ ഹാങ് ഓവറിലാണ് യഷെന്നും ചിത്രത്തില്‍ അനാവശ്യമായി സ്ലോ മോഷനില്‍ വന്ന് ആളുകളെ ഒരു കാരണവുമില്ലാതെ കൊല്ലുകയാണെന്നും പ്രതികരിക്കുന്നവരുമുണ്ട്'. 'സാങ്കേതികമായി ചിത്രം മികച്ച നിലവാരം പുലർത്തുന്നുണ്ടെങ്കിലും, മോശം തിരക്കഥയും ദുർബലമായ സംഭാഷണങ്ങളും എഡിറ്റിങ്ങിലെ പിഴവുകളും ചേർന്ന് ഈ സിനിമയെ ഒരു ദുരന്തമാക്കി മാറ്റി.

രവി ബസ്രൂരിന്റെ പശ്ചാത്തല സംഗീതം ഇതിലും വലിയ അരോചകമായി തോന്നി. യഷിന്റെ സ്‌ക്രീൻ പ്രസൻസും ക്ലൈമാക്സും മാത്രമാണ് ആശ്വാസകരമായ കാര്യങ്ങൾ"- എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. ഇത് കണ്ടിരിക്കാൻ തന്നെ പ്രയാസമാണ്.

'മോശം സിനിമ' എന്നതിലുപരി, ഇതൊരു സമ്പൂർണ ദുരന്തമാണ്!- എന്നാണ് വേറൊരാൾ കുറിച്ചിരിക്കുന്നത്. നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത് എന്നിവരുൾപ്പെടെ നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

News Now

Summary

Yash starrer Toxic movie FDFS X Reviews.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics