
'അയാളുടെ ഹൃദയം അതിരുകളില്ലാത്ത ആകാശം പോലെ സ്വതന്ത്രമായിരുന്നു'; ഗെറ്റപ്പുകളിൽ ഞെട്ടിച്ച് യഷ്, 'ടോക്സിക്' ട്രെയ്‌ലർ
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന യഷ് നായകനായെത്തുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ ന്റെ ട്രെയ്ലർ ലോഞ്ച് ബംഗളൂരുവിൽ നടന്നു. വമ്പൻ താരനിരയും ഗംഭീരമായ ദൃശ്യങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ, ‘ടോക്സിക്’ പ്രേക്ഷകർക്കായി ഒരുക്കുന്ന വേറിട്ട ലോകത്തിന്റെ ഭംഗിയും വിസ്മയവും അവതരിപ്പിക്കുന്നു.
ട്രെയ്‌ലർ പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും സോഷ്യൽ മീഡിയയിലടക്കം ശക്തമായിരിക്കുകയാണ്. ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്ന ‘ടോക്സിക്’, കർണാടകയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള ഏറ്റവും വിപുലമായ തിയറ്റർ റിലീസിനാണ് ഒരുങ്ങുന്നത്.
‘ടോക്സിക്കി’ന്റെ കർണാടക വിതരണവും ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർവഹിക്കുന്നത്. ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായി ഒരേസമയം ചിത്രീകരിച്ചിട്ടുള്ളതാണ്.
കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്ക് എത്തും. വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ‘ടോക്സിക്’ൽ യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Yash starrer Toxic trailer goes viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'എന്തൊരു ടോർച്ചർ ആണിത്, മോശം എന്നല്ല ദുരന്തം തന്നെ! ഗീതു എന്താണീ ചെയ്ത് വച്ചിരിക്കുന്നേ? ' യഷിന്റെ 'ടോക്സിക്' എക്സ് പ്രതികരണം



