നടി ഭാമ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും

നടൻ സുരേഷ് ​ഗോപി, മിയ ജോർജ്ജ്, വിനു മോഹൻ എന്നിവരും വിവാഹചടങ്ങുകളില്‍ പങ്കെടുത്തു 

Last Updated :20 January 2024, 8:18 am IST

നടി ഭാമ വിവാഹിതയായി. ബിസിനസ്സുകാരനായ അരുൺ ജഗദീശ് ആണ് വരന്‍. കോട്ടയത്ത് ഒരു സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്തസുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു.

നടൻ സുരേഷ് ​ഗോപി, മിയ ജോർജ്ജ്, വിനു മോഹൻ തുടങ്ങി സിനിമാരം​ഗത്തുനിന്നുള്ളവരും വിവാഹചടങ്ങുകൾക്കെത്തി.

Story image

ലോഹിതദാസിന്റെ നിവേദ്യത്തിലൂടെ കടന്നുവന്ന്, പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയയായ യുവനടിയാണ് ഭാമ. നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് മലയാളസിനിമയില്‍ തന്റേതായ ഇടംകണ്ടെത്തിയ ഭാമ, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടു.

Story image

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും ഭാമയ്ക്ക് വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. 2016 ല്‍ റിലീസ് ചെയ്ത മറുപടിയാണ് ഭാമയുടേതി അവസാനം പുറത്തുവന്ന മലയാള ചിത്രം.

കൊച്ചിയിൽ താമസിക്കുന്ന അരുൺ വളർന്നതു കാനഡയിലാണ്. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകനാണ്. കൊച്ചിയിൽ സ്ഥിരതാമസമായ ഇവർ വർഷങ്ങളായി ദുബായിയിൽ ബിസിനസ് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

നടി ഭാമ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും