ഇത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി

ഇതിനായി അൽ യലായിസ് റെയിൽവേ സ്റ്റേഷനെയും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതിനായി പ്രത്യേക നടപ്പാലം നിർമിച്ചു വരികയാണ്.

 Etihad Rail
Etihad Rail and Dubai Metro to Connect Through Al Yalayis Station from September 30. Etihad Rail
Edited by :Joice Daniel
Last Updated :25 സെപ്റ്റംബർ 2026, 7:27 am IST

ദുബൈ: ഇത്തിഹാദ് റെയിൽ വഴി ദുബൈയിലേക്ക് എത്തുന്ന യാത്രക്കാർക്ക് മെട്രോ വഴി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. സെപ്റ്റംബർ 30 മുതൽ ദുബൈയിൽ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിക്കുന്നതോടെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷൻ വഴി ദുബൈ മെട്രോയുടെ റെഡ് ലൈനിലേക്ക് യാത്രക്കാർക്ക് വേഗത്തിൽ എത്താൻ കഴിയും.

ഇതിനായി അൽ യലായിസ് റെയിൽവേ സ്റ്റേഷനെയും ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്നതിനായി പ്രത്യേക നടപ്പാലം നിർമിച്ചു വരികയാണ്. ഏകദേശം ഒരു കിലോമീറ്റർ ദൂരമുള്ള ഈ രണ്ട് സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ഈ നടപ്പാലം വഴി യാത്രക്കാർക്ക് ദുബൈ മെട്രോയിലേക്ക് എത്താം.

ഇതോടെ ട്രെയിനിൽ ദുബൈയിലെത്തുന്നവർക്ക് സ്വന്തം വാഹനത്തിന്റെ ആവശ്യമില്ലാതെ മെട്രോ ഉപയോഗിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം.

ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് സ്റ്റേഷൻ ദുബൈ മെട്രോയുടെ റെഡ് ലൈനിലാണ്. ഇവിടെ നിന്ന് ദുബൈ മാൾ, ദുബായ് മറീന, മാൾ ഓഫ് എമിറേറ്റ്സ്, ദുബൈ ഇന്റർനെറ്റ് സിറ്റി, ബിസിനസ് ബേ, ദുബൈ വേൾഡ് ട്രേഡ് സെന്റർ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാം.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1, 3 എന്നിവിടങ്ങളിലേക്കും മെട്രോ വഴി എത്താം. അബുദാബി, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിൽ നിന്ന് ഇത്തിഹാദ് റെയിൽ വഴി ദുബൈയിലെത്തുന്ന യാത്രക്കാർക്ക് മെട്രോ കണക്ഷൻ ഉപയോഗിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാനും കഴിയും.

ഇത്തിഹാദ് റെയിൽ യാത്രകൾ ദുബൈയിലെ മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി കൂടുതൽ എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (RTA) എതിഹാദ് റെയിലും തമ്മിൽ ഇതിനായി കരാറിലെത്തിയിട്ടുണ്ട്. ഭാവിയിൽ ദുബൈ മെട്രോയിൽ ഉപയോഗിക്കുന്ന നോൾ (nol) സംവിധാനത്തിലൂടെ എതിഹാദ് റെയിൽ ടിക്കറ്റ് ബുക്കിങ്ങിനും നിരക്ക് അടയ്ക്കുന്നതിനുമുള്ള സൗകര്യം ഒരുക്കുന്നതിനാണ് പദ്ധതി. എന്നാൽ നോൾ പേയ്മെന്റ് സംവിധാനം എതിഹാദ് റെയിലിൽ എന്ന് മുതൽ ലഭ്യമാകുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

News Now

Summary

Etihad Rail and Dubai Metro to Connect Through Al Yalayis Station from September 30.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics