
ബെര്‍ത് ഡേ 'കളര്‍ഫുള്‍'; പണം മുടക്കണ്ട, പാര്‍ക്കുകളില്‍ പ്രവേശനം, സൗജന്യ ഭക്ഷണം, ഓഫറുകളുടെ നിര, യുഎഇയില്‍ ചെയ്യേണ്ടത് ഇത്രമാത്രം

ദുബൈ: യുഎഇയില്‍ ജന്മദിനത്തില്‍ ഓഫറുകള്‍ നല്‍കുന്ന റെസ്റ്റോറന്റുകളും വിനോദ കേന്ദ്രങ്ങളെയും കുറിച്ച് അറിയാമോ? ഇത്തരം സൗജന്യ ഓഫറുകള്‍ പ്രയോജനപ്പെടുത്താന്‍ പലര്‍ക്കും സാധിക്കാറില്ല. ഇതിനായിമുന്‍കൂട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലോയല്‍റ്റി പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ വേണം. ഓഫര്‍ ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി മാത്രം പോര.
വാട്ടര്‍ പാര്‍ക്കുകളിലെ സൗജന്യ പ്രവേശനം, പ്രത്യേക ഭക്ഷണങ്ങള്‍, ജന്മദിന കേക്കുകള്‍ ഇതൊക്കെയാണ് മികച്ച ഓഫറുകള്‍. രജിസ്‌ട്രേഷനായി ഓണ്‍ലൈനായി മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാത്രമല്ല സാധുവായ പ്രിന്റഡ് വൗച്ചര്‍ കൊണ്ടുവരണം. നിങ്ങളുടെ ജന്മദിനത്തിന് മുമ്പോ, പിമ്പോ ഓഫറുകള്‍ ലഭ്യമാകാം. ഒറിജിനല്‍ എമിറേറ്റ് ഐഡി കാര്‍ഡ് നിര്‍ബന്ധമാണ്. ഫോട്ടോ കോപ്പി സ്വീകരിക്കില്ല, ഹോട്ടലുകളില്‍ എത്തുന്ന രണ്ട് അതിഥികള്‍ക്ക് വരെ ടിക്കറ്റുകളില്‍ കിഴിവ് ലഭിക്കും.
സ്‌കീ ദുബൈ, എബിസ് അബ്‌സൊല്യൂട്ട് ബാര്‍ബിക്യൂസ്, ദുബായ് മിറക്കിള്‍ ഗാര്‍ഡന്‍, വാഗമാമ, ക്ലോ ബാര്‍ബിക്യൂ, ഹില്‍ട്ടണ്‍ ദുബായ് പാം, ചീസ്‌കേക്ക് ഫാക്ടറി, സ്റ്റാര്‍ബക്‌സ് യുഎഇ, ഡങ്കിന്‍, മാര്‍ക്ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ യുഎഇ, സെഫോറ യുഎഇ, ക്ലോ ബാര്‍ബിക്യൂ, ഹില്‍ട്ടണ്‍ ദുബായ് പാം, എല്‍ഡിസി കിച്ചണ്‍ + കോഫി. തുടങ്ങിയ ഇടങ്ങളില്‍ ഓഫറുകള്‍ നല്‍കുന്നുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Birthday offer; free entry to parks, free food, range of offers in UAE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





