
മൾട്ടി ലെവൽ പാർക്കിങ്,അൽഖൈൽ ഗേറ്റ് പാർക്കിങ്(നമ്പർ 365) എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നബിദിനമായ വെള്ളിയാഴ്ച സ്വകാര്യ - പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല് വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ദുബൈ: നബിദിനമായ വെള്ളിയാഴ്ച ദുബൈയിൽ സൗജന്യമായി വാഹനങ്ങൾ പാർക്ക് ചെയ്യാൻ അവസരമൊരുക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ ടി എ).
മൾട്ടി ലെവൽ പാർക്കിങ്, അൽഖൈൽ ഗേറ്റ് പാർക്കിങ് (നമ്പർ 365) എന്നിവ ഒഴികെയുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നബിദിനമായ വെള്ളിയാഴ്ച സ്വകാര്യ - പൊതു മേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സർക്കാർ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ശനിയാഴ്ച മുതൽ പാർക്കിങ്ങുകൾ ഉപയോഗിക്കുന്നതിന് പണം നൽകണമെന്നും അധികൃതർ വ്യക്തമാക്കി. മെട്രോ,ട്രാം എന്നിവയുടെ പ്രവർത്തന സമയവും നീട്ടിയിട്ടുണ്ട്. മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകളിൽ കൂടുതൽ സമയം സർവീസ് നടത്തും. രാവിലെ അഞ്ച് മുതൽ പിറ്റേ ദിവസം പുലർച്ചെ ഒരു മണി വരെ മെട്രോ ട്രെയിൻ സർവീസ് നടത്തും. രാവിലെ ആറ് മണി മുതൽ പിറ്റേ ദിവസം പുലർച്ചെ ഒരു മണിവരെയാകും ദുബൈ ട്രാം സർവീസ് നടത്തുക. മറൈൻ സർവീസുകളുടെ സമയക്രമം ആർ ടി എ വെബ്സൈറ്റിലും ബസ് സർവീസുകളുടെ സമയം സഹ്ൽ ആപ്പിലും ലഭ്യമാണ്. യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തണെമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഇത്തവണ തിരുവോണ ദിവസമാണ് നബിദിനം. അത് കൊണ്ട് തന്നെ പ്രവാസി മലയാളികൾക്ക് ഓണം ആഘോഷിക്കാന്‍ നീണ്ട അവധിയാണ് ലഭിക്കുക. വെള്ളിയാഴ്ച അവധിക്ക് പുറമെ വാരാന്ത്യ അവധിയും ഉള്ളത് കൊണ്ട് തന്നെ മൂന്ന് ദിവസത്തെ നീണ്ട അവധിയാണ് പ്രവാസികൾക്ക് ലഭിക്കുന്നത്.
Summary
Gulf news: Dubai announces free parking for Prophet's birthday public holiday.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


