
3.4 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം; പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസോ കാണിക്കണ്ട, ഹിറ്റായി ദുബൈയുടെ 'റെഡ് കാര്‍പെറ്റ്'
റെഡ് കാര്‍പെറ്റ് നിലവില്‍ വന്നതോടെ എമിഗ്രേഷന്‍ പ്രോസസിങ് സമയം 12.5 സെക്കന്‍ഡില്‍ നിന്ന് 3.4 സെക്കന്‍ഡായി

ദുബൈ: പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസോ കൈയില്‍ കാണിക്കാതെ, ഇമിഗ്രേഷന്‍ കൗണ്ടറിനുമുന്നില്‍ നില്‍ക്കാതെ വേഗത്തില്‍ യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്ന ദുബൈയുടെ 'റെഡ് കാര്‍പെറ്റ്' ബയോമെട്രിക് സംവിധാനം പ്രയോജനപ്പെടുത്തി കൂടുതല്‍ യാത്രക്കാര്‍. 2026 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള എട്ടു മാസത്തിനിടെ 7,45,188 യാത്രക്കാരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മുഖംതിരിച്ചറിയല്‍ സാങ്കേതികവിദ്യയും ഉപയോഗിക്കുന്ന റെഡ് കാര്‍പെറ്റ് സംവിധാനം പ്രയോജനപ്പെടുത്തിയതെന്ന് ദുബൈ ജിഡിആര്‍എഫ്എ മേധാവി ലഫ്. ജനറല്‍ മുഹമ്മദ് അല്‍ മര്‍റി അറിയിച്ചു.
ശരാശരി 3.4 സെക്കന്‍ഡിനുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന സംവിധാനത്തിലൂടെ യാത്രക്കാരെ നിര്‍ത്താതെ കടത്തിവിടുന്ന 100 ശതമാനം 'സ്റ്റോപ്-ഫ്രീ' നിരക്കാണ് രേഖപ്പെടുത്തിയത്. റെഡ് കാര്‍പെറ്റ് നിലവില്‍ വന്നതോടെ എമിഗ്രേഷന്‍ പ്രോസസിങ് സമയം 12.5 സെക്കന്‍ഡില്‍ നിന്ന് 3.4 സെക്കന്‍ഡായി, അതായത് 60 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. ഒരേസമയം 10 യാത്രക്കാരെ വരെ പ്രോസസ് ചെയ്യാന്‍ ശേഷിയുള്ള ഈ സംവിധാനത്തില്‍ പേപ്പര്‍ രേഖകളും ശാരീരിക സ്പര്‍ശവും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകള്‍ തത്സമയം പൂര്‍ത്തിയാകുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
എട്ട് മാസത്തിനിടെ 2.58 കോടി യാത്രക്കാരാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളംവഴി സഞ്ചരിച്ചത്.ഇതില്‍ 93.82 ലക്ഷം പേര്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പ്രവേശന-പുറത്തുകടക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആകെ യാത്രക്കാരില്‍ 60 ശതമാനത്തിലധികം പേര്‍ സ്മാര്‍ട്ട് ഗേറ്റ് സംവിധാനമാണ് ഉപയോഗിച്ചതെന്ന് ദുബൈയിലെ എയര്‍പോര്‍ട്ടുകള്‍ക്കായുള്ള ജിഡിആര്‍എഫ്എയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ മേജര്‍ ജനറല്‍ തലാല്‍ അഹമ്മദ് അല്‍ ഷാന്‍ക്വിതി പറഞ്ഞു.
20.66 ലക്ഷം കുട്ടികള്‍ക്ക് പ്രത്യേക സേവനം
കുട്ടികള്‍ക്കായി ഒരുക്കിയ പ്രത്യേക പാസ്‌പോര്‍ട്ട് പ്ലാറ്റ്ഫോം ആരംഭിച്ചതുമുതല്‍ 20,66,195 കുട്ടികള്‍ക്ക് സേവനംനല്‍കി. ഇതില്‍ 2026-ലെ ആദ്യ എട്ട് മാസത്തില്‍മാത്രം 2,12,746 കുട്ടികള്‍ ഉള്‍പ്പെടുന്നു. കുട്ടികള്‍ക്ക് കൂടുതല്‍ സൗഹൃദപരവും ആകര്‍ഷകവുമായ അന്തരീക്ഷത്തിലാണ് ഇവിടെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന കുട്ടിയാത്രക്കാര്‍ക്ക് യാത്ര ഒരു വേറിട്ട അനുഭവം സമ്മാനിക്കുന്നതിനായി 2023 ഏപ്രില്‍ 18-നാണ് ജി.ഡി.ആര്‍.എഫ്.എ.-പ്രത്യേക പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കൗണ്ടറുകള്‍ തുറന്നത്.
ക്ലിക്ക് ആന്‍ഡ് ട്രാവല്‍'
തിരക്കേറിയ സമയങ്ങളില്‍ യാത്രാനടപടികള്‍ വേഗത്തിലാക്കാന്‍ 'ക്ലിക്ക് ആന്‍ഡ് ട്രാവല്‍' എന്ന പുതിയ മൊബൈല്‍ സേവനത്തിനും ദുബൈ തുടക്കമിട്ടു. മൊബൈല്‍ ഉപകരണങ്ങളുമായി എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ അടുത്തെത്തി യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്നതാണ് പദ്ധതി.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Dubai’s biometric Red-Carpet processes 745,188 travellers in eight months of 2026
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





