
ദുബൈ: അബുദാബി- ഫുജൈറ റൂട്ടിൽ ആരംഭിക്കുന്ന ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ജൂൺ 30 ന് തുടങ്ങുകയാണ്. സർവീസിൽ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇൻഫന്റുകൾക്കുമുള്ള പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി സാധാരണ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകുന്നതിന് പുറമെയാണിത്. ചില വിഭാഗങ്ങൾക്കുള്ള പ്രത്യേക നിരക്കുകളെക്കുറിച്ചും ടിക്കറ്റിങ് സംവിധാനം എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെക്കുറിച്ചും അറിയാം.
മുതിർന്നവർ- ഒരു മുതിർന്നയാൾക്കുള്ള സിംഗിൾ വൺ-വേ ടിക്കറ്റിന് നിലവിൽ 55 ദിർഹമാണ് വില, (യഥാർത്ഥ നിരക്ക് 109 ദിർഹം). പ്രീമിയം ക്ലാസ് സീറ്റുകൾ 180 ദിർഹത്തിൽ ലഭ്യമാണ്, (യഥാർത്ഥ നിരക്ക് 380 ദിർഹം)
കുട്ടികൾ (17 വയസ്സിന് താഴെയുള്ളവർ) - കുട്ടികൾക്ക് സ്വന്തമായി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയില്ല, കൂടാതെ ഒരു മുതിർന്നയാളോടൊപ്പം യാത്ര ചെയ്യണം. ഒരു സ്റ്റാൻഡേർഡ് വൺ-വേ മുതിർന്നവരുടെ ടിക്കറ്റിന് നിലവിൽ 55 ദിർഹമാണ്. ഒരു മുതിർന്ന വ്യക്തിക്കൊപ്പം കുട്ടിക്ക് ടിക്കറ്റ് എടുക്കുമ്പോൾ രണ്ടുപേർക്കും കൂടി കംഫർട്ട് ക്ലാസിൽ 83 ദിർഹം മാത്രം നൽകിയാൽ മതിയാകും. പ്രീമിയം ക്ലാസിൽ രണ്ട് ടിക്കറ്റിനുമായി 180 ദിർഹമാണ്. (യഥാർത്ഥ നിരക്ക് 380 ദിർഹം)
ശിശുക്കൾ (2 വയസ്സിന് താഴെയുള്ളവർ)
ഒരു മുതിർന്ന വ്യക്തിയുടെ മടിയിൽ ഇരിക്കുന്ന ശിശുക്കൾക്ക് പ്രത്യേക സീറ്റ് ആവശ്യമില്ലാതെ സൗജന്യമായി യാത്ര ചെയ്യാം. ഓരോ മുതിർന്നവർക്കും ഒരു കുഞ്ഞിനെ സൗജന്യമായി കൊണ്ടുവരാം. ഒരു മുതിർന്നയാൾ ഒന്നിലധികം കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുകയാണെങ്കിൽ, അധികമായി ഓരോ ചൈൽഡ് ടിക്കറ്റ് വാങ്ങണം.
മുതിർന്നവർ (60 വയസ്സിന് മുകളിലുള്ളവർ)
60 വയസ്സും അതിനുമുകളിലുമുള്ള മുതിർന്ന പൗരന്മാർക്ക് കംഫർട്ട് ക്ലാസിൽ 44 ദിർഹവും പ്രീമിയം ക്ലാസിൽ 96 ദിർഹവുമാണ് നിരക്ക്.
ട്രെയിനുകളിൽ വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക സൗകര്യവുമുണ്ടാകും. സേവർ (Saver), വാല്യൂ (Value), ഫ്ലെക്സ് (Flex) എന്നീ മൂന്ന് തരം ടിക്കറ്റ് കാറ്റഗറികളിൽ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Etihad Rail to launch Abu Dhabi - Fujairah route: Special fares for children, seniors and infants
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന് തുറന്നു

ഇത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി

