പ്രവാസികളെ കുത്തിക്കൊലപ്പെടുത്തി; കുവൈത്ത് വിടാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയില്‍

 Kuwait
Kuwait x
Edited by :Amal Joy
Last Updated :10 ഓഗസ്റ്റ് 2026, 4:49 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഈജിപ്ഷ്യന്‍ സ്വദേശി പിടിയില്‍. രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തത്. അല്‍-റത്ഖ മേഖലയില്‍ അതിര്‍ത്തിവേലി കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.

ജഹ്‌റ ഗവര്‍ണറേറ്റിലെ കബ്ദ് പ്രദേശത്തുള്ള ഒരു കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിനുള്ളില്‍ ആക്രമണം നടന്നതായി സുരക്ഷാ വിഭാഗത്തിന് വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. അധികൃതര്‍ സ്ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ നിലയില്‍ രണ്ട് പ്രവാസികളെ കണ്ടെത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും പിന്നീട് മരിച്ചു.

സംഭവസ്ഥലത്തിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന ആയുധവും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച അന്വേഷണ സംഘം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലാന്‍ഡ് ബോര്‍ഡര്‍ സെക്യൂരിറ്റിയുമായി ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. അല്‍-റത്ഖയില്‍ അതിര്‍ത്തിവേലി വഴി കുവൈത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടുകയായിരുന്നു.

News Now

Summary

Expatriates stabbed to death; Young man arrested while trying to leave Kuwait

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates