
ഇ-പാസ്പോർട്ടിന്റെ കവറിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ ചിപ്പിൽ പാസ്പോർട്ട് ഉടമയുടെ ചിത്രം, ജനനത്തീയതി, പാസ്പോർട്ട് നമ്പർ എന്നി വിവരങ്ങൾ ഉണ്ടായിരിക്കും.
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസി ഇന്ത്യക്കാർക്ക് ഇനി മുതൽ ഇ-പാസ്പോർട്ട് സ്വന്തമാക്കാം. ഇന്ത്യൻ എംബസിൽ നിന്നുള്ള ആദ്യ ഇ-പാസ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കി. ആയിഷ റുമാൻ എന്ന കുട്ടിക്കാണ് എംബസി അധികൃതർ ഇ-പാസ്പോർട്ട് കൈമാറിയത്.
സാധാരണ പാസ്‌പോർട്ടിൽ നിന്നും നിരവധി വ്യത്യാസങ്ങൾ പുതിയ പാസ്പോർട്ടിലുണ്ട്. ഇ-പാസ്പോർട്ടിന്റെ കവറിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്. ഈ ചിപ്പിൽ പാസ്പോർട്ട് ഉടമയുടെ ചിത്രം, ജനനത്തീയതി, പാസ്പോർട്ട് നമ്പർ എന്നി വിവരങ്ങൾ ഉണ്ടായിരിക്കും.
പാസ്പോർട്ട് ഉടമയുടെ വിരൽ അടയാളം, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും ഇ-പാസ്പോർട്ടിലുണ്ട്. വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ നടപടികൾക്ക് വേണ്ടി ഈ ചിപ്പ് സ്കാൻ ചെയ്താൽ മതി. ഇതോടെ യാത്രാ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
WHAT TO READ NEXT
യു എ ഇ വിസയ്ക്ക് അപേക്ഷിക്കേണ്ട നടപടി ക്രമത്തിൽ മാറ്റം
മെട്രിക് സാങ്കേതികവിദ്യയും റേഡിയോ ഫ്രീക്വൻസി ഐഡി സംവിധാനവും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പാസ്പോർട്ടിലെ ഡേറ്റ സുരക്ഷിതമായിരിക്കും. ഇ-പാസ്പോർട്ട് ലഭിക്കാനായി പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ല. ഔദ്യോഗിക പാസ്പോർട്ട് സേവാ വെബ്സൈറ്റിൽ പ്രവേശിച്ച ശേഷം സാധാരണ പോലെ അപേക്ഷ സമർപ്പിച്ചാൽ മതി.
ഇന്ത്യൻ പൗരന്മാരുടെ യാത്ര എളുപ്പമാക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഇ-പാസ്പോർട്ട് അവതരിപ്പിച്ചതെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി.
News Now
Summary
Gulf news: India Launches E-Passport Service for Expats in Kuwait.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





