'24 മണിക്കൂറിനകം ഉദ്യോഗസ്ഥർ രാജ്യം വിടണം'; ഇറാൻ ആക്രമണത്തിൽ കടുത്ത നിലപാടുമായി കുവൈത്ത്

യുദ്ധം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് ഇത്രയും അധികം ജനങ്ങൾ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. 63 പേർക്ക് പരിക്ക് ഏൽക്കുകയും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ചെയ്തു.

Iran attack
Kuwait Expels Iranian Diplomats After Missile and Drone Attacks.
Last Updated :3 June 2026, 9:29 pm IST
Edited by :Joice Daniel

കുവൈത്ത് സിറ്റി: ഇറാന്റെ ഭാഗത്തു നിന്ന് തുടർച്ചയായി ഉണ്ടാകുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ പ്രതിഷേധവുമായി കുവൈത്ത്. ഇറാൻ എംബസിയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും രണ്ട് ഉദ്യോഗസ്ഥരോട് ഉടൻ രാജ്യം വിടാനും കുവൈത്ത് ഉത്തരവിട്ടു.

സംഭവത്തിൽ ഇറാന്റെ നയതന്ത്ര പ്രതിനിധി ഹാമിദ് ഹമീദ് യാഖൂബി ഫാറിനെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹമദ് സുലൈമാൻ അൽ മഷാൻ ഔദ്യോഗിക പ്രതിഷേധക്കുറിപ്പും കൈമാറി.

യുദ്ധം ആരംഭിച്ച ശേഷം ഇത് ആദ്യമായാണ് ഇത്രയും അധികം ജനങ്ങൾ ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. 63 പേർക്ക് പരിക്ക് ഏൽക്കുകയും ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും ചെയ്തു. മരണപ്പെട്ടയാളുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തിയ എംബസി, ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കുവൈത്ത് അധികൃതരുമായി ചേര്‍ന്ന് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും എംബസി വ്യക്തമാക്കി. പരിക്കേറ്റവരിൽ 7 പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കിയതായും അധികൃതർ അറിയിച്ചു.

അതേ സമയം, ഇറാൻ ആക്രമണത്തെ തുടർന്ന് താൽക്കാലികമായി അടച്ച കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. വരും മണിക്കൂറുകൾക്കകം വിമാനത്താവളം പൂർണ്ണ സജ്ജമാകുമെന്നും സർവീസുകൾ ക്രമേണ സാധാരണ നിലയിലാകുമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ന് കുവൈത്തിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയെത്തിയ 13 ബാലിസ്റ്റിക് മിസൈലുകളും 17 ഡ്രോണുകളും സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

News Now

Summary

Kuwait Expels Iranian Diplomats After Missile and Drone Attacks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates