
അമിതവേഗത്തില്‍ വാഹനം ഓടിച്ചാല്‍ കടുത്ത ശിക്ഷ; പ്രവാസികളെ നാടുകടത്തും, മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്ത് സിറ്റി: അമിതവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നടപ്പാക്കുമെന്നാണ് മുന്നറിയിപ്പ്. വേഗപരിധി ലംഘിക്കുന്നവര്‍ക്ക് പിഴ, വാഹനം പിടിച്ചെടുക്കല്‍ തുടങ്ങിയ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
WHAT TO READ NEXT

സത്യസന്ധതയ്ക്ക് അംഗീകാരം; മലയാളി യുവാവിനെ ആദരിച്ച് ദുബൈ പൊലീസ്
ഗുരുതരമായ കേസുകളില്‍ ഇത്തരത്തില്‍ പ്രവാസികള്‍ ഉള്‍പ്പെടുന്നെങ്കില്‍ നാടുകടത്തല്‍ നടപടി നേരിട്ടേക്കും. നിയമലംഘനത്തിന്റെ തീവ്രത അനുസരിച്ച് പിഴയുടെ തോത് മാറും. അപകടകരമായ സാഹചര്യങ്ങളില്‍ തടവും വാഹനം പിടിച്ചെടുക്കലും കര്‍ശനമായി നടപ്പാക്കും.അശ്രദ്ധയോടെയുള്ള അമിതവേഗത്തിലുള്ള ഡ്രൈവിങ് റോഡ് സുരക്ഷയ്ക്കും പൊതുജനങ്ങളുടെ ജീവനും നേരിട്ടുള്ള ഭീഷണിയാണെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ റോഡുകളില്‍ അപകടങ്ങള്‍ കുറയ്ക്കുകയും ട്രാഫിക് നിയമാനുസൃത ഡ്രൈവിങ് സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്. കുവൈത്തിലെ എല്ലാ ഡ്രൈവര്‍മാരും, പൗരന്മാരും താമസക്കാരും, വേഗപരിധി പാലിക്കണമെന്നും ട്രാഫിക് നിയമങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Kuwait Warns of Strict Action Against Speeding, Including Impoundment and Deportation
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
