ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ എത്തും

CP Radhakrishnan
സിപി രാധാകൃഷ്ണന്‍
Edited by :Sujith
Last Updated :29 ഓഗസ്റ്റ് 2026, 8:05 am IST

കൊച്ചി: ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ നാളെ എത്തും. ഉച്ചയ്ക്ക്12.30ന് എത്തുന്ന ഉപരാഷ്ട്രപതി 1.30ന് ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യും. 2.30ന് മടങ്ങും. കൊച്ചിയില്‍ വിമാനമിറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്റര്‍ മാര്‍ഗം ആലപ്പുഴയില്‍ എത്തും. അവിടത്ത പരിപാടിക്ക് ശേഷം ഹെലികോപ്റ്ററില്‍ പ്രമാടത്ത് എത്തി റോഡ് മാര്‍ഗം ആറന്മുളയില്‍ എത്തും. ഉദ്ഘാടനത്തിനുശേഷം പ്രമാടത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ മടങ്ങും. കൊച്ചിയില്‍ രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിനയറിങ് രജതജൂബിലി ആഘോഷം 31ന് വൈകീട്ട് നാലുമണിക്ക് ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് അഞ്ചരവരെ നഗരത്തില്‍ ദേശീയ പാത 544, കളമശേരി എസ് സിഎംഎസ് ജങ്ഷന്‍ വരെയും മെഡിക്കല്‍ കോളജ് റോഡില്‍ എച്ച്എംടി ജങ്ഷന്‍ മുതല്‍ തോഷിബ ജങ്ഷന്‍ വരെയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ തോഷിബ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വെസ്റ്റ് ഗേറ്റ് വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.

ആലുവയില്‍ നിന്ന് ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വണ്ടികള്‍ പറവൂര്‍ കവലയില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യുസി കോളജ് ജങ്ഷനില്‍ എത്തി ഇടത്ത് തിരിഞ്ഞി കടുങ്ങല്ലൂര്‍ - മുപ്പത്തടം റോഡ് വഴി കണ്ടെയ്‌നര്‍ റോഡിലെത്തി ചേരാനെല്ലൂര്‍ ജങ്ഷനില്‍ നിന്നും ഇടത് തിരിഞ്ഞ് ദേശീയപാത 66 വഴി ഇടപ്പള്ളി ഭാഗത്തേക്ക് പോകണം.

പെരുമ്പാവൂര്‍, കിഴക്കമ്പലം, പൂക്കാട്ടുപടി ഭാഗങ്ങളില്‍ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗത്തേക്ക് വരുന്ന വണ്ടികള്‍ പള്ളിക്കര, കരിമുകള്‍, അമ്പലമുകള്‍ റോഡ് വഴി ഇരുമ്പനം ജങ്ഷനില്‍ എത്തണം.

കളമശേരി എസ് സിഎംഎസ് ജങ്ഷന്‍ മുതല്‍ കളമശേരി ടിവിഎസ് ജങ്ഷന്‍വരെയും കളമശേരി എച്ച്എംടി, കളമശേരി മെഡിക്കല്‍ കോളജ് റോഡ്, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ തോഷിബ ജങ്ഷന്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് വെസ്റ്റ്‌ഗേറ്റ്, ചിത്രപ്പുഴ പാലം വരെയുള്ള സ്ഥലങ്ങളിലെ റോഡുകളുടെ ഇരുവശങ്ങളിലും വാഹനപാര്‍ക്കിങും വഴിയോരക്കച്ചവടവും അനുവദിക്കില്ല.

News Now

Summary

Vice President's Visit: Traffic Restrictions Imposed Tomorrow and the Day After

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates