
തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം
അപേക്ഷയ്ക്കായി പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, കൂടാതെ കുറഞ്ഞത് രണ്ട് വർഷം പ്രവാസിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖയും നൽകണം.

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസി കേരളീയർക്കായി നോർക്ക റിട്ടേണി ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശ രാജ്യങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ പ്രവാസിയായിരുന്ന ശേഷം കേരളത്തിൽ തിരിച്ചെത്തിയവർക്കാണ് കാർഡിന് അർഹത.
ഇതിനായുള്ള രജിസ്ട്രേഷൻ പോർട്ടലിൽ ലഭ്യമാണ്. നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായും സംസ്ഥാനത്തെ 3,000-ലധികം അക്ഷയ കേന്ദ്രങ്ങളിലൂടെയും അപേക്ഷിക്കാം. മൂന്ന് വർഷം കാലാവധിയുള്ള കാർഡിന് 200 രൂപയാണ് ഫീസ്.
അപേക്ഷയ്ക്കായി പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ആധാർ കാർഡ്, കൂടാതെ കുറഞ്ഞത് രണ്ട് വർഷം പ്രവാസിയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖയും നൽകണം. കാലാവധി കഴിഞ്ഞ നോർക്ക പ്രവാസി ഐ.ഡി കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ്, പാസ്പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും വിസാ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് തുടങ്ങിയവ തെളിവായി സമർപ്പിക്കാം. മറ്റ് സംസ്ഥാനങ്ങളിൽ പ്രവാസിയായിരുന്നവർക്ക് NRK ID കാർഡ്, പ്രവാസി ക്ഷേമനിധി ബോർഡ് അംഗത്വ കാർഡ് എന്നിവയും ഉപയോഗിക്കാം.
തിരിച്ചെത്തിയ ശേഷം കേരളത്തിൽ സ്ഥിരതാമസമാക്കിയെന്ന് തെളിയിക്കുന്നതിനായി വില്ലേജ് ഓഫീസർ, തദ്ദേശ സ്ഥാപന സെക്രട്ടറി, പ്രസിഡന്റ്, ഗസറ്റഡ് ഓഫീസർ, എം.എൽ.എ അല്ലെങ്കിൽ എം.പി എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രവും സ്വീകരിക്കും.
തിരുവനന്തപുരത്തെ തൈക്കാട് നോർക്ക സെന്ററിൽ എൻറോൾമെന്റിനായി പ്രത്യേക സഹായ കേന്ദ്രവും പ്രവർത്തിക്കും. രേഖകളുടെ പരിശോധന പൂർത്തിയായ ശേഷം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഇ-കാർഡ് ലഭിക്കും. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
NORKA Returnee ID Card is available for Keralites who have returned after at least two years abroad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







