റോഡിലെ നിയമ ലംഘനം:'12 മണിക്കൂറിനകം പിഴ അടച്ചില്ലെങ്കില്‍'; സന്ദേശങ്ങളില്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്

traffic violation
പ്രതീകാത്മക ചിത്രംഫയൽ
Edited by :Amal Joy
Last Updated :4 സെപ്റ്റംബർ 2026, 10:15 am IST

മസ്‌കത്ത്: ട്രാഫിക് പിഴയുടെ പേരില്‍ ഒമാനില്‍ പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്. 12 മണിക്കൂറിനകം ട്രാഫിക് പിഴ അടച്ചില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന സന്ദേശമാണ് ഫോണില്‍ എത്തുന്നത്. ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും സംശയാസ്പദമായ മെസേജുകള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി.

മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശങ്ങളയച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെയാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അടിയന്തര ജാഗ്രതാ നിര്‍ദേശം. പണം തട്ടാനായി വ്യാജ വെബ്സൈറ്റ് ലിങ്കുകളും സന്ദേശത്തോടൊപ്പം നല്‍കിയിട്ടുണ്ടാകും. പലര്‍ക്കും ഇത്തരത്തില്‍ വ്യാജ മെസേജുകള്‍ വന്നതോടെയാണ് ആര്‍ഒപി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ബാങ്ക് വിവരങ്ങള്‍, ഒടിപി, മറ്റ് വ്യക്തിഗത വിവരങ്ങള്‍ എന്നിവ കൈമാറുകയോ ചെയ്യരുതെന്ന് ആര്‍ഒപി വ്യക്തമാക്കുന്നുണ്ട്.

പിഴയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമ്പോള്‍ ഒമാന്‍ പൊലീസിന്റെ ഔദ്യോഗിക ചാനലുകളിലൂടെ മാത്രം അവയുടെ വിശ്വാസ്യത പരിശോധിക്കണം. സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ലഭിച്ചാല്‍ ഉടന്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

News Now

Summary

Oman Police have warned residents about fake messages demanding traffic fine payments

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates