മസ്കത്തിൽ നിന്ന് ഡൽഹി,ഹൈദരാബാദ്, ബാംഗ്ലൂർ,ചെന്നൈ,മുംബൈ,ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ കുറവാണ് സലാം എയർ വരുത്തിയിരിക്കുന്നത്.
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

മസ്കത്ത്: വിമാന യാത്രാ നിരക്കിൽ വൻ ഓഫറുകളാണ് സലാം എയർ എപ്പോഴും പ്രഖ്യാപിക്കാറുള്ളത്. പ്രത്യേകിച്ചും ഇന്ത്യയിലേക്കുള്ള യാത്രകൾക്ക്. അടുത്തിടെ മസ്കത്ത് - കോഴിക്കോട് സെക്ടറിൽ വെറും 6000 രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരവും സലാം എയർ ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ വൻ ഓഫറാണ് സലാം എയർ പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്കത്തിൽ നിന്ന് ഡൽഹി,ഹൈദരാബാദ്, ബാംഗ്ലൂർ,ചെന്നൈ,മുംബൈ,ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്കിൽ വൻ കുറവാണ് സലാം എയർ വരുത്തിയിരിക്കുന്നത്.
മുംബൈയിലേക്ക് വെറും 4472 രൂപ (19.9 റിയാൽ) നൽകിയാൽ യാത്ര ചെയ്യാം. ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് 4921രൂപ(21.9 റിയാൽ)യും, ലഖ്നൗവിലേക്ക് 6719 രൂപ (29.9 റിയാൽ)യും നൽകിയാൽ യാത്ര ചെയ്യാൻ സാധിക്കും. മസ്കത്തിൽ നിന്ന് ബംഗ്ലാദേശിലേക്ക് ധാക്ക, ചിറ്റഗോംഗ് എന്നിവിടങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അധികൃതർ അവസരമൊരുക്കിയിട്ടുണ്ട്.
WHAT TO READ NEXT

ഒമാനിൽ മൈനകളെയും കാക്കകളെയും കൂട്ടത്തോടെ കൊന്നൊടുക്കി; കാരണമിതാണ്
അടുത്തിടെ മസ്കത്ത്- കോഴിക്കോട് സെക്ടറിലെ സർവീസുകൾ ജൂലൈ ഏഴ് മുതൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. പിന്നീട് ഈ തീരുമാനം കമ്പനി പിൻവലിക്കുകയും ജൂലൈ 12 മുതല് സർവീസ് പുനഃരാരംഭിക്കുകയും ചെയ്തിരുന്നു.
Summary
Gulf News: Salam Air offers an opportunity to travel from Oman to India at a very low cost.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

