
വിവിധ മേഖലകളിലെ നേട്ടങ്ങള്‍ ഗുണമായി; ഐസിടി വികസന സൂചികയില്‍ സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം

റിയാദ്: അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ ഐസിടി വികസന സൂചികയില്‍ (ഐഡിഐ) സൗദി അറേബ്യക്ക് ഒന്നാം സ്ഥാനം. ഡിജിറ്റല്‍ വികസനത്തിലെ സുസ്ഥിരത, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ, ബഹിരാകാശ കാലാവസ്ഥ നിരീക്ഷണം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങളെ മുന്‍നിര്‍ത്തിയാണ് ബഹുമതി.
ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐടിയു), ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എന്നിവയുമായി സഹകരിച്ച് കമ്മ്യൂണിക്കേഷന്‍സ്, ബഹിരാകാശ, സാങ്കേതിക കമ്മീഷന്‍ (സിഎസ്ടി) പുറത്തിറക്കിയതാണ് ഈ റിപ്പോര്‍ട്ട്. വിവര സാങ്കേതി മന്ത്രാലയവുമായി സഹകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് 'ശാക്തീകരിക്കപ്പെട്ട ഭാവിക്കായുള്ള ഒരു സുസ്ഥിര സമ്മാനം' എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്.
ആശയവിനിമയം, ബഹിരാകാശം, സാങ്കേതിക മേഖലയിലെ വികസനം എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 25-ലധികം പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി, സാമ്പത്തിക, സാമൂഹിക സുസ്ഥിരതയിലെ 14 ദേശീയ വിജയഗാഥകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Saudi Arabia ranks first globally in ICT Development Index
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



